ഉത്തർപ്രദേശ്​ മന്ത്രി കോവിഡ്​ ബാധിച്ച്​ ​മരിച്ചു

മഹാരാഷ്ട്രക്ക് ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് യു.പിയിലാണ്

Update: 2021-04-20 12:17 GMT
Editor : Roshin | By : Web Desk
Advertising

ഉത്തർപ്രദേശ്​ മന്ത്രി ഹനുമാൻ മിശ്ര കോവിഡ്​ ബാധിച്ച്​ ​മരിച്ചു. ചൊവ്വാഴ്ച രാവിലെ ലഖ്​നോവിലെ സഞ്​ജയ്​ ഗാന്ധി പോസ്റ്റ്​ ഗ്രാജുവേറ്റ്​ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസിലായിരുന്നു അന്ത്യം.

കോവിഡ്​ സഥിരീകരിച്ചതിനെ തുടർന്ന്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഉത്തര്‍പ്രദേശ് കോ-ഓപ്പറേറ്റ് യൂണിയന്‍ ചെയര്‍മാനാണ് അന്തരിച്ച ഹനുമാന്‍ മിശ്ര.

മഹാരാഷ്ട്രക്ക് ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് യു.പിയിലാണ്. ഇന്നലെ 58,924 പേര്‍ക്ക് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 28,211 പേരാണ് യുപിയില്‍ കോവിഡ് ബാധിതരായത്.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News