"ഇ.പിയുടേത് കമ്മ്യൂണിസ്റ്റ് രീതിയല്ല"; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ ഇ.പി ജയരാജന് രൂക്ഷ വിമർശനം

മുകേഷിനെ കൊല്ലത്ത് സ്ഥാനാർഥിയാക്കിയത് ആരുടെ നിർദേശപ്രകാരമാണെന്നും ചോദ്യം

Update: 2024-12-10 16:53 GMT
Editor : ശരത് പി | By : Web Desk
Advertising

കൊല്ലം: കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കൊല്ലം ജില്ലാ സമ്മേളനം. ഇപിയുടേത് കമ്മ്യൂണിസ്റ്റ് രീതിയല്ലെന്ന് വിമർശിച്ച സമ്മേളനം ലോക്‌സഭ തെരഞ്ഞെടുപ്പ് ദിനത്തിലെ ഇപിയുടെ വെളിപ്പെടുത്തൽ തിരിച്ചടിയായെന്നും വിലയിരുത്തി.

സമ്മേളനത്തിലെ പൊതുചർച്ചയിൽ പങ്കെടുത്ത പ്രതിനിധികളാണ് ഇ.പിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാനിധ്യത്തിലായിരുന്നു വിമർശനം.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുകേഷിന്റെ സ്ഥാനാർഥിത്വത്തിന് എതിരെയും പ്രതിനിധികൾ രംഗത്തുവന്നു. മുകേഷിനെ കൊല്ലത്ത് സ്ഥാനാർഥിയാക്കിയത് ആരുടെ നിർദേശപ്രകാരമാണെന്ന് ചോദ്യമുന്നയിച്ച പ്രതിനിധികൾ, മറ്റാരെയെങ്കിലും സ്ഥാനാർഥി ആക്കിയിരുന്നെങ്കിൽ ഇത്ര വലിയ പരാജയം ഉണ്ടാകില്ലായിരുന്നുവെന്നും കൂട്ടിച്ചേർത്തു. ചടയമംഗലത്ത് നിന്നുള്ള പ്രതിനിധികളാണ് വിമർശനം ഉന്നയിച്ചത്

സിപിഎം ഇന്ത്യ മുന്നണിയുടെ ഭാഗമാണോ എന്ന ചോദ്യവും  സമ്മേളനത്തിലുയർന്നു. ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകാൻ ചുക്കാൻ പിടിച്ചത് സിപിഎം ആണ്.  ഇന്ത്യ മുന്നണിയിൽ സിപിഎം ഉണ്ടോയെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും പ്രതിനിധികൾ പറഞ്ഞു.

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News