ഖത്തറിനെതിരായ ഉപരോധം അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വിദേശകാര്യവക്താവ്

ഗള്‍ഫ് രാജ്യങ്ങളുടെ എെക്യമാണ് അമേരിക്ക ഇഷ്ടപ്പെടുന്നതെന്നും പ്രശ്ന പരിഹാരത്തിനായുള്ള അമേരിക്കയുടെ ഇടപെടല്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു

Update: 2018-11-18 19:35 GMT
Advertising

ഖത്തറിനെതിരായ ഉപരോധം അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വിദേശകാര്യവക്താവ്. ഗള്‍ഫ് രാജ്യങ്ങളുടെ എെക്യമാണ് അമേരിക്ക ഇഷ്ടപ്പെടുന്നതെന്നും പ്രശ്ന പരിഹാരത്തിനായുള്ള അമേരിക്കയുടെ ഇടപെടല്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു. ഖത്തറുമായുള്ള പ്രതിസന്ധി പരിഹരിക്കനുള്ള ശ്രമങ്ങള്‍ സജീവമായതായി കുവൈത്തും വ്യക്തമാക്കി.

ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യമാണ് തങ്ങളുടെ ആഗ്രഹം. ഇറാന് മേല്‍ അമേരിക്ക ചെലുത്തുന്ന നടപടികള്‍ വിജയിക്കണമെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളുടെ പൂര്‍ണ പിന്തുണ ആവശ്യമാണ്. മേഖലയില്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ ലക്ഷ്യത്തിലത്തെണമെങ്കില്‍ ഗള്‍ഫ് മേഖലയില്‍ സമാധാന അതരീക്ഷം നിലവില്‍ വരണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതിനിടെ ഖത്തറുമായുള്ള പ്രതിസന്ധി പരിഹരിക്കനുള്ള ശ്രമങ്ങള്‍ സജീവമായതായി കുവൈത്ത് വ്യക്തമാക്കി. എല്ലാ ഭാഗങ്ങളില്‍ നിന്നും പ്രതീക്ഷ നല്‍കുന്ന പ്രതികരണമാണ് ഉള്ളതെന്ന് കുവൈത്ത് ഉന്നത വ്യക്തി അറിയിച്ചു.

Tags:    

Similar News