തൊഴില്‍ മേഖലയില്‍ സൌദികളെ ലഭ്യമാക്കാന്‍ പോര്‍ട്ടലുമായി തൊഴില്‍ മന്ത്രാലയം

സ്വദേശിവത്കരണത്തിന് മതിയായ സൌദികളെ ലഭിക്കാത്തതിന് പരിഹാരമായാണ് സൌദി തൊഴില്‍ മന്ത്രാലയം പോര്‍ട്ടലുമായി വരുന്നത്

Update: 2018-09-15 18:04 GMT
Advertising

പന്ത്രണ്ട് മേഖലയിലെ സ്വദേശിവത്കരണത്തിന് മതിയായ സൌദികളെ ലഭിക്കാത്തതിന് പരിഹാരം കാണാന്‍ സൌദി തൊഴില്‍ മന്ത്രാലയം. നിരവധി കടകള്‍ സ്വദേശികളെ ലഭിക്കാത്ത സാഹചര്യത്തില്‍ അടച്ചിടുന്നുണ്ട്. പുതിയ പോര്‍ട്ടല്‍ വഴി തൊഴിലന്വേഷകരെ കണ്ടെത്തുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.

സൌദിയില്‍ കൂടുതൽ മേഖലകളിലേക്ക് സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നാല് മേഖലകളിലാണ് ഇതാരഭിച്ചത്. 12 മേഖലയിലെ സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടമാണിത്. എന്നാല്‍ നിരവധി സ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കുന്നതായി പരിശോധക സംഘം കണ്ടെത്തി. ഇതിന്റെ കാരണം പരിശോധിക്കുന്നുണ്ട് മന്ത്രാലയം.

സ്വദേശികളെ ലഭിക്കാത്തത് കടക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തൊഴിലന്വേഷകരെ കണ്ടെത്താനുള്ള നീക്കം. ഇതിനായി തൊഴില്‍-സാമൂഹിക മന്ത്രാലയം പോര്‍ട്ടല്‍ ആരംഭിച്ചു. സ്വദേശി യുവതീ-യുവാക്കള്‍ക്ക് പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ഇത് വഴി തൊഴിലുടമകള്‍ക്ക് ആവശ്യമായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനാകും. രാജ്യമൊട്ടാകെ നടക്കുന്ന പരിശോധനയില്‍ അടച്ചിട്ട കടകളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നുമുണ്ട് മന്ത്രാലയം.

Tags:    

Similar News