മക്കയില്‍ ഉംറ തീര്‍ഥാടകരുടെ തിരക്കേറുന്നു

ഏറ്റവും കൂടുതൽ ഉംറ തീർഥാടകർ എത്തിയത് പാക്കിസ്ഥാനിൽ നിന്നാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്

Update: 2018-09-30 00:09 GMT
Advertising

ഇത്തവണയും നേരത്തെ വിസകള്‍ അനുവദിച്ചതോടെ മക്കയില്‍‌ ഉംറ തീര്‍ഥാടകരുടെ തിരക്കേറുന്നു. രണ്ടാഴ്ചക്കിടെ ഒന്നേ മുക്കാല്‍ ലക്ഷത്തോളം ഉംറ വിസകളാണ് അനുവദിച്ചത്.

വിദേശങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് രണ്ടാഴ്ചക്കിടെ 1,65,989 വിസകൾ അനുവദിച്ചതായി ഹജ്, ഉംറ മന്ത്രാലയമം അറിയിച്ചു. മുഹറം ഒന്നു അഥവാ സെപ്റ്റംബർ 11 മുതൽ മിനിഞ്ഞാന്ന് വരെ ഇത്രയും ഉംറ വിസകൾ അനുവദിച്ചത്. ഇന്നലെ വരെ നാല്‍പതിനായിരത്തിലേറെ തീർഥാടകർ പുണ്യഭൂമിയിലെത്തി. നിലവിൽ മുപ്പത്തി അയ്യായിരം തീർഥാടകർ പുണ്യഭൂമിയിലുണ്ട്. വിമാനമാര്‍ഗമാണ് ഭൂരിഭാഗം പേരും ഉംറ കര്‍മത്തിനെത്തിയത്.

ഏറ്റവും കൂടുതൽ ഉംറ തീർഥാടകർ എത്തിയത് പാക്കിസ്ഥാനിൽ നിന്നാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. പതിനായിരത്തോളം ഉംറ തീര്‍താടകരാണ് ഇതിനകം മക്കയില്‍ എത്തിയത്. പുതിയ ഉംറ സീസണ് മുന്നോടിയായി എല്ലാ വിധ ഒരുക്കങ്ങളും നേരത്തെ ഹറമില്‍ പൂര്‍ത്തിയാക്കിയിരുന്നു.

Tags:    

Similar News