ദമ്മാം ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രക്ഷിതാക്കളുടെ കൂട്ടായ്മ രംഗത്ത് 

ദമ്മാം ഇന്ത്യന്‍ സ്കൂള്‍ പാരന്റ്സ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്

Update: 2018-10-15 02:36 GMT
Advertising

സൌദിയിലെ ദമ്മാം ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് സജീവമാകുന്ന സമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി ആവശ്യപെട്ട് രക്ഷിതാക്കളുടെ കൂട്ടായ്മ രംഗത്ത്. സ്കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് പ്രദേശത്ത് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം സജീവമാകുന്നതായുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍‌ സ്കൂള്‍ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

Full View

ദമ്മാം ഇന്ത്യന്‍ സ്കൂള്‍ പാരന്റ്സ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രവിശ്യയിലെ മുഖ്യധാര സംഘടനാ നേതാക്കന്മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ സ്കൂള്‍ ഭരണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. നിലവില്‍ സ്കൂള്‍ അതികൃതരുടെ ശ്രദ്ധയില്‍ പെട്ട സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും അതില്‍ സ്കൂള്‍ സ്വീകരിച്ച നടപടികളും സ്കൂള്‍ ചെയര്‍മാന്‍ സുനില്‍ മുഹമ്മദ്‌ യോഗത്തില്‍ വിവരിച്ചു.

ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങളും മുന്‍കരുതലുകളും സ്‌കൂള്‍ അതികൃതര്‍ കര്‍ശനമായി നടപ്പാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി സ്‌കൂളിലെ സി.സി ടിവി സംവിധാനം വിപുലപ്പെടുത്തി നിരീക്ഷണം ശക്തമാക്കുവാനും, രക്ഷകര്‍ത്ത - അധ്യാപക കൂട്ടായ്മകള്‍ സ്‌കൂളില്‍ സംഘടിപ്പിക്കുവാന്‍ വേണ്ട നടപടികള്‍ കൈകൊള്ളൂവാനും ആവശ്യമുയര്‍ന്നു.

Tags:    

Similar News