സൗദിയില്‍ പിടികൂടിയ മനുഷ്യാവകാശ പ്രവര്‍ത്തകരെ പീഢനത്തിനിരയാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ ഭരണകൂടം നിഷേധിച്ചു
കെട്ടിച്ചമച്ചുണ്ടാക്കുന്ന ഇത്തരം വാര്‍ത്തകള്‍ക്ക് ഒരു തെളിവും നല്‍കാറില്ലെന്നും മന്ത്രാലയം അറിയിച്ചു.
സൌദിയില്‍ പിടികൂടിയ മനുഷ്യാവകാശ പ്രവര്‍ത്തകരെ ക്രൂര പീഢനത്തിനിരയാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ ഭരണകൂടം നിഷേധിച്ചു. മെയ് മാസത്തില്‍ പിടികൂടിയവരോട് മോശമായി പെരുമാറുന്നുവെന്ന ആംനസ്റ്റി റിപ്പോര്‍ട്ടാണ് വാര്‍ത്താ വിതരണ മന്ത്രാലയം നിഷേധിച്ചത്.
മെയ് മാസം സൌദിയില്‍ ചിലരെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. സൌദിക്കെതിരെ വിദേശ രാജ്യങ്ങളുമായി ചേര്‍ന്ന് നീക്കം നടത്തിയെന്നായിരുന്നു വിശദീകരണം.
അന്ന് അറിസ്റ്റിലായവര്‍ മനുഷ്യാവകാശ പ്രവര്‍ത്തകരാണെന്നും അവരോട് മോശമായും ക്രൂരമായും പെരുമാറിയെന്നുമാണ് ആംനസ്റ്റി ആരോപിച്ചത്. ഇതിനാണ് സൌദി വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ മറുപടി. വാര്‍ത്ത അസംബന്ധമാണെന്ന് മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. കെട്ടിച്ചമച്ചുണ്ടാക്കുന്ന ഇത്തരം വാര്‍ത്തകള്‍ക്ക് ഒരു തെളിവും നല്‍കാറില്ലെന്നും മന്ത്രാലയം അറിയിച്ചു.