പരിക്കേറ്റ ഹൂതികളെ ഒമാനിലെത്തിക്കാന്‍ സൗദി സഖ്യ സേന സമ്മതിച്ചു

ഐക്യരാഷ്ട്ര സഭയുടെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനം

Update: 2018-12-04 18:13 GMT
Advertising

യമന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി പരിക്കേറ്റ ഹൂതികളെ ഒമാനിലെത്തിക്കാന്‍ സൌദി സഖ്യ സേന സമ്മതിച്ചു. ഐക്യരാഷ്ട്ര സഭയുടെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനം. ഇതോടെ സമാധാന ചര്‍‌ച്ചക്കുണ്ടായിരുന്ന അവസാന തടസ്സവും നീങ്ങി. പരിക്കേറ്റ ഹൂതികളെ ഒമാനിലേക്ക് മാറ്റാനുള്ള നടപടികള്‍ സന്‍ആയില്‍ തുടങ്ങിയിട്ടുണ്ട്. ഹൂതി നേതാക്കളും അണികളുമടക്കം പരിക്കേറ്റ 50 പേരെയാണ് വിമാനത്താവളത്തില്‍ എത്തിച്ചത്. പരസ്പര സഹകരണം സാധ്യമായതോടെ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് യു.എന്‍. യമന്‍ സര്‍ക്കാറും ഹൂതികളും തമ്മില്‍ തടവുകാരെ കൈമാറുമെന്നാണ് സൂചന. യു.എന്‍ ദൂതന്റെ അഭ്യര്‍ഥന പ്രകാരം ‘അമ്പത് പേരെ മാറ്റാനുള്ള സഹായം കൊടുത്തിട്ടുണ്ട്. യമന്‍ സര്‍ക്കാറുമായി സംസാരിച്ച ശേഷമായിരുന്നു ഇങ്ങനെ തീരുമാനിച്ചത്. സ്വീഡനില്‍ സമാധാന ചര്‍ച്ച നടക്കാനിരിക്കുകയാണ്. അതിന് ആത്മവിശ്വാസം നല്‍കുകയാണ് ലക്ഷ്യം’ സൌദി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

Tags:    

Similar News