സൗദിയിൽ മൂന്ന് മാസത്തിനിടെ തൊഴില്‍ വിപണി ഉപേക്ഷിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു

വിദേശികള്‍ക്കൊപ്പം സ്വദേശികളും തൊഴില്‍ വിടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തിലെ കണക്കാണ് പുറത്ത് വിട്ടത്

Update: 2019-01-28 18:17 GMT
Advertising

സൗദിയിൽ മൂന്ന് മാസത്തിനിടെ മൂന്നേ കാല്‍ ലക്ഷം പേര്‍ തൊഴില്‍ വിപണി വിട്ടതായി സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിന്റെ കണക്കുകള്‍. വിദേശികള്‍ക്കൊപ്പം സ്വദേശികളും തൊഴില്‍ വിടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തിലെ കണക്കാണ് പുറത്ത് വിട്ടത്.

2018 രണ്ടാം പാദത്തിന്റെ അവസാനത്തിൽ വിപണിയില്‍ ഒരു കോടി മുപ്പത് ലക്ഷം (1,30,18,066) പേരുണ്ടായിരുന്നു. മൂന്ന് മാസം പിന്നിട്ടപ്പോഴാണ് മൂന്നേ കാല്‍ ലക്ഷം പേര്‍ തൊഴില്‍ വിട്ടത്. തൊഴില്‍ വിട്ടവരില്‍ മൂന്ന് ലക്ഷം പേരും വിദേശികളായ പുരുഷന്മാരാണ്. വിദേശി വനിതാ ജോലിക്കാരിൽ 9,696 പേരും ഇതേ കാലയളവിൽ ജോലി വിട്ടു.

തുടക്കത്തിൽ ഇതേ കാലയളവിൽ 15,356 സ്വദേശികളാണ് വിവിധ കാരണങ്ങളാൽ ജോലി വിട്ടത്. 2018 മൂന്നാം പാദത്തിന്റെ തുടക്കത്തിൽ 31,25,343 സ്വേദശികൾ ഉണ്ടായിരുന്നത് 31,09,987 പേരായി കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. തൊഴില്‍ വിട്ടവര്‍ ഇതര ജോലികളില്‍ പ്രവേശിച്ചതിന്റെ കണക്കുകള്‍ പുറത്ത് വിട്ടിട്ടില്ല

Tags:    

Similar News