IPL ഇനി തീപാറും പോരാട്ടം

Update: 2016-05-24 11:18 GMT
Editor : admin
IPL ഇനി തീപാറും പോരാട്ടം
Advertising

ഇനിയുള്ള രാവുകള്‍ പ്ലേഓഫിന്റേത്. ആവേശമേറിയ രാപ്പകലുകള്‍ക്ക് ശേഷം ഇനിയുള്ള രാവുകള്‍ വെടിക്കട്ടിന്റേത്

ഇനിയുള്ള രാവുകള്‍ പ്ലേഓഫിന്റേത്. ആവേശമേറിയ രാപ്പകലുകള്‍ക്ക് ശേഷം ഇനിയുള്ള രാവുകള്‍ വെടിക്കട്ടിന്റേത്.അവസാന നാല് കളികളും വിജയം തൊട്ടറിഞ്ഞ ബാംഗ്ളൂരിന്റെ രാജാക്കന്‍മാര്‍ മികച്ച ഫോം കാഴ്ചവെച്ചാണ് പ്ലേഓഫില്‍ ഇടം തേ‍ടിയത്.ടീമിനെ മുന്നില്‍ നിന്ന് നയിച്ച് ഇത് വരെയുള്ള ജയമൊരുക്കിയത് നായകന്‍ കോഹ്ലിയാണ്.ഏറ്റവും കൂടുതല്‍ സിക്സടിച്ചതും(36) നാല് സെഞ്ച്വറികളും ആറ് അര്‍ധ സെഞ്ച്വറികളുമടക്കം ഈ സീസണില്‍ 919 റണ്‍സുമായി കോഹ്ലിയാണ് ഈ സീസണിലെ താരം.മാത്രമല്ല 19 പേരെ വീഴ്ത്തി വിക്കറ്റ് വേട്ടയില്‍ മുന്നില്‍നില്‍ക്കുന്ന ചഹലും സീസണിലെ ഏറ്റവുമുയര്‍ന്ന സ്കോര്‍ നേടിയ ഡിവില്ലിയേഴ്സ് (129*)ഉം ബാംഗ്ളൂര്‍ നിരയില്‍നിന്നാണ് എന്നുള്ളത് ടീമിന് വളരെ പ്രതീക്ഷ നല്‍കുന്നതും മറ്റ് ടീമുകള്‍ക്ക് വെല്ലുവിളികുടിയാണ് .‌ ചൊവ്വാഴ്ച നടക്കുന്ന മത്സരം ഇരു ടീമുകള്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതാണ്.

ജയിക്കുന്ന ടീമിന് ഫൈനലിലത്തൊം. തോല്‍ക്കുന്നവര്‍ക്ക് എലിമിനേറ്ററിലെ വിജയികളെ പൊട്ടിച്ചാലും ഫൈനലിലെത്താം.ഹൈദരാബാദും കൊല്‍ക്കത്തയും തമ്മില്‍ ബുധനാഴ്ചയാണ് എലിമിനേറ്റര്‍ പോര്. എട്ട് മത്സരം വീതം ജയിച്ചാണ് ഇരു ടീമും പ്ളേഓഫിലത്തെിയത്.ആദ്യ മത്സരം മുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാനായത് ഗുജറാത്തിന് ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ്.

എട്ട് കളികളില്‍ വിജയം കണ്ടെങ്കിലും കൊല്‍ക്കത്തയോട് ഒരുകളിപോലും ജയിക്കാല്‍ കഴിയാത്തത് ഹൈദരാബാദിന് ആശങ്കയുണ്ടാക്കുന്നതാണ് എന്നാല്‍ ഒരു കളിയും തങ്ങളോട് ഈ സീസണില്‍ ജയിച്ചിട്ടില്ല എന്നത് കൊല്‍ക്കത്തയ്ക്ക് ഏറെ പ്രതീക്ഷയും നല്‍കുന്നതാണ്

Tags:    

Writer - admin

contributor

Editor - admin

contributor

Similar News