പൂത്തുലയുന്ന ഫുട്ബോള്‍ വസന്തം
ഫ്രാന്‍സുകാര്‍ രണ്ടാമത് ആതിഥേയരായത് 1984ല്‍ ആയിരുന്നു. അന്ന് അവരത് അവിസ്മരണീയമാക്കിയത് കപ്പ് നേടിക്കൊണ്ട് മാത്രമല്ല, അന്നുവരെ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും നല്ല സംഘാടക മികവു....
യൂറോകപ്പിന് ഫ്രാന്‍സില്‍ പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഫുട്ബോളിന്‍റെ വസന്തം വിളിച്ചോതുന്ന ടൂര്‍ണമെന്‍റിന് മുന്നോടിയായി ഒരു ആമുഖം
ശിശിരത്തില്‍ കൊഴിഞ്ഞുപോയ ഇലകളും പൂക്കളുമൊക്കെ തളിര്‍ത്തുണര്‍ന്ന് വസന്തത്തിന്‍റെ വരവറിയിച്ചു കൊണ്ട് പ്രസന്നമായ ഇളം തെന്നലും വെള്ളിവെളിച്ചവുമായി തിരിച്ചുവരുന്നത് ജൂണ്‍ - ജൂലൈ മാസങ്ങളിലാണ്. ഇക്കാലം തന്നെയാണ് ഫുട്ബോളിന്‍റെ വസന്ത കാലവും. യൂറോപ്പായാലും ലോകകപ്പായാലും അതിന്‍റെ ആതിഥേയത്വം അനുവദിച്ചു കിട്ടുന്നവര്‍ ഇക്കാല തന്നെയാണ് തങ്ങളുടെ കായിക മാമാങ്കം സര്‍വ്വവിധ പ്രൌഢിയോടും കൂടി കാലത്തിന് കാഴ്ചവയ്ക്കാനായി തെരഞ്ഞെടുക്കുന്നത്.
ഗ്രാന്‍ഡ് നേഷന്‍ എന്ന വിശേഷണമുള്ള ഫ്രഞ്ചുകാര്‍ക്ക് ഇത് മൂന്നാം ഊഴമാണ്. മാത്രമല്ല യൂറോ കപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ എന്ന ആശയം തന്നെ അവരുടെ ആദ്യകാല പ്രസിഡന്‍റായിരുന്ന ദാന്‍റി സേലേനയുടെ മനസില്‍ പിറന്നതായിരുന്നു. 1934ല്‍ ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് 1927ല്‍ തന്നെ ഇത്തരം ഒരു മത്സരം സംഘടിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ ഓര്‍മ്മക്കായി ആ പേര് നല്‍കി മത്സരങ്ങള്‍ തുടങ്ങുവാനേ ഫ്രാന്‍സിന് കഴിഞ്ഞിരുന്നുള്ളൂ. 1960ല്‍ നടന്ന ആദ്യ യൂറോ കപ്പ് മത്സരത്തില്‍ അന്നത്തെ യൂറോപ്യന്‍ ഫുട്ബോള്‍ ശക്തി കേന്ദ്രങ്ങളായ സോലിയറ്റ് യൂണിയനും യോസ്ലോവാക്യയും കലാശക്കളിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒന്നിതെനിരെ രണ്ട് ഗോളുകള്‍ക്ക് റഷ്യക്കാര്‍ക്കുള്ളതായി കിരീടം. ഫ്രാന്‍സുകാര്‍ രണ്ടാമത് ആതിഥേയരായത് 1984ല്‍ ആയിരുന്നു. അന്ന് അവരത് അവിസ്മരണീയമാക്കിയത് കപ്പ് നേടിക്കൊണ്ട് മാത്രമല്ല, അന്നുവരെ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും നല്ല സംഘാടക മികവുമായിട്ടായിരുന്നു.. മിഷേല്‍ പ്ലാറ്റിനി എന്ന ഫുട്ബോള്‍ ചക്രവര്‍ത്തിയുടെ സ്ഥാനാരോഹണവും കൂടിയായിരുന്നു അത്. എന്നാല്‍ അറംപറ്റിയ പോലെയാണ് അവരുടെ ഇതിഹാസ നായകന്‍റെ മൂന്നാമൂഴം. അന്ന് ഇതിഹാസമായി ഉയര്‍ത്തപ്പെട്ട പ്ലാറ്റിനിയുടെ സമ്പൂര്‍ണ പതനവും കായിക രംഗത്തു നിന്നും നിഷ്കാസിതനായി നാണം കെട്ടതിന്‍റെ ദുരവസ്ഥയും ഒക്കെ ഒന്നിച്ചനുഭവിച്ചു കൊണ്ടാണ് അവര്‍ ഇത്തവണ യൂറോപ്പിനെ സ്വന്തം മണ്ണിലേക്ക് വരവേല്‍ക്കുന്നത്.
യൂറോപ്പ്യന്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് എന്ന നിലയില്‍ പ്ലാറ്റിനി എന്ന ഒറ്റയാള്‍ പട്ടാളം പൊരുതി നേടിയതാണ് ഫ്രഞ്ചുകാരുടെ ഈ ആതിഥേയത്വം. എന്നാല്‍ കാല്‍പന്ത് ഉരുളുന്ന കളിമൈതാനങ്ങളില്‍ പ്രവേശിക്കുന്നതിന് വിലക്ക് നിലവിലുള്ളതിനാല്‍ ടിക്കറ്റെടുത്ത് പോലും കളി കാണാന്‍ ഫ്രഞ്ചുകാരുടെ ഈ രോമാഞ്ച നായകന് കഴിയില്ല. ഇത് തെല്ലൊന്നുമാകില്ല ഫ്രാന്‍സിലെ കളി ഭ്രാന്തന്‍മാരെ ആകുലപ്പെടുത്തുക,
ഫ്രാൻസ് വിജയകരമായി ലോക കപ്പു മത്സരങ്ങൾ സംഘടിപ്പികുകയും വിസ്മയ കിരീട വിജയം ആഘോഷിക്കുകയും ശേഷം 18 വർഷങ്ങൾ കടന്നുപോയിരിക്കുന്നു , ഈ 18 വർഷങ്ങൾക്കിടയിൽ ലോകത്തിനു വന്ന ഭയാനകമായ മാറ്റം ഫ്രഞ്ച് യൂറോ കപ്പിനെയും ബാധിച്ചു എന്നത് , തികച്ചും യാദൃചികമായിരിക്കണം , 1998 ലെ ലോക കപ്പു മത്സരങ്ങൾ നിത്യ സൌഹൃധ്തിന്റെയും സാഹോധര്യത്തിന്റെയും പ്രതീകമായുരുന്നുവെങ്കിൽ 2016 ലെ യൂറോ കപ്പു ഭീതിയുടെ നിഴലിലാനെന്നത് അവിശ്വസനീയ യാധാര്ദ്യവും ആകുന്നു , 2015 നവംബർ 13 നു നടന്ന ഭീകര വാദികളുടെ ഒരു കടന്നുകയറ്റം 130 മനുഷ്യ ജീവൻ കവർന്നെടുത്തപ്പോൾ ചരിത്രത്തിൽ ആദ്യമായി യൂറോകപ്പ് മത്സരങ്ങൾ വേണ്ടാന്ന് വൈക്കുകയോ വേദി മാറ്റുകയോ വേണ്ടുന്ന അവസ്ഥയുണ്ടായി , എന്നാൽ യൂറോപ്പ് ഒന്നടങ്കം ഫ്രാൻസിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചപ്പോൾ പതിനഞ്ചാമത് യൂറോകപ്പ് ഫ്രാൻസിൽ തന്നെ എന്ന് ഉറപ്പിക്കുവാനും കഴിഞ്ഞു
2016 ജൂൺ 10 മുതൽ ജൂലൈ 10 വരെയാണ് പതിനഞ്ചാമത് യൂറോ കപ്പു മത്സരങ്ങൾ പരിഷ്ക്കാരത്തിന്റെ പര്യായമായ ഫ്രാൻസിൽ അരങ്ങേറുന്നത് , ലോക കപ്പു വേദി കളായിരുന്ന 9 പൌരാണിക ഫ്രഞ്ച് നഗരങ്ങളിലായി അത്യാധുനിക സൌകര്യങ്ങൾ ഉള്ള 10 സ്റ്റേഡിയങ്ങളിലാണ് ഇത്തവണ യൂറോകപ്പ് മത്സരങ്ങൾ നടക്കുന്നത്
ഉദ്ഘാടന സമാപന മത്സരങ്ങൾ അരങ്ങേറുന്ന ഫ്രാന്‍സിലെ സ്റ്റേഡു ഡ ഫ്രാൻസ് ആണ് പ്രധാന വേദി ,81338 കാണികൾക്ക് ഇടമുള്ള ഇവിടെയാണ് ഫ്രാൻസും റുമാനിയയും തമ്മിലുള്ള ഉദ്ടഘാന മത്സരംപാരീസിലെ തന്നെ പാർക്ക് ദസ് പ്രിൻസിൽ 51000 ഇരിപ്പടങ്ങൾ ഉണ്ട് , പി എസ ജി ക്ലുബിന്റെ വേദിയായ ഇവിടെ 5 മത്സരങ്ങൾക്ക് വേദിയാകും , ഉത്തര അയർലണ്ട്മായുള്ള ജർമനിയുടെ മത്സരം ഇവിടെയാണ്.
58927 പേര്ക്ക് ഇരിക്കാവുന്ന ലിയോണിലെ സ്റ്റാഡു ദസ് ലൂമിരസിൽ ഒരു സെമി അടക്കം 6 മത്സരങ്ങൾ രണ്ടാം സെമി ഫൈനൽ വേദിയായ മർസെയിലെ 67394 ഇരിപ്പടങ്ങളുണ്ട് , ഇവിടെയും ആറു മത്സരങ്ങൾ ,വിചിത്രമാണ് സ്റ്റേഡിയത്തിന്റെ പേര് , വെലോഡ്രം അർഥം സൈക്കിൾ ട്രാക്ക് ..!! നാലു മത്സരങ്ങളുടെ വേദിയായ ലെൻസിലെ,ബോല്ലേർട്ട് ബെല്ലെ സ്റ്റേ ഡിയത്തിൽ 45000 ഇരിപ്പിടങ്ങളുണ്ട് , ഒരു പ്രീ ക്വര്ട്ടരും ക്വാര്ട്ടരും അടകം 6 മത്സരങ്ങളുടെ വേദിയായ സ്റ്റേഡു പിയേർ മക്കുറായ്, ലീൽ നഗരത്തിലാണ് , ജർമനിയുടെ ആദ്യ മത്സരവും ഇവിടെ യാണ് ഉക്രയിനിന് എതിരെ ..,50186 സീറ്റുകൾ ഇവിടെയുണ്ട് .
വിഖ്യാത വൈൻ നഗരമാണ് ബോർഡോ,ഇവിടുത്തെ നോവോ സ്റ്റേഡിയത്തില്‍ ഉള്ളത് 42052 ഇരിപ്പടങ്ങളാണ് , 4 മത്സരങ്ങൾ പ്രാചീന നഗരമാണ് നാം തുലൂസ് എന്ന് പറയാറുള്ള "ടുയുൾ" ,ഇറ്റലിയും സ്പെയിനും കളിക്കുന്നതു കൊണ്ട് തന്നെ ഇവിടുത്തെ മുനിസിപ്പൽ സ്റ്റേഡിയത്തിലെ 51000 സീറ്റുകളും നേരത്തെ വിറ്റു പോയിട്ടുണ്ട് , പുതുതായി ഉദ്ഘാടനം ചെയ്ത എന്ജിനീയറിംഗ് വിസ്മയമായ ഗോതാര്ദ് ടണലിന്റെ പര്യായ മായ ഗിയോഫ്രി ഗോതാര്ദ് സ്റ്റേഡിയം ദക്ഷിണ ഫ്രാൻസിലെ ഫുർന നദിക്കരയിലെ അതിമനോഹരമായ സൈൻ എറെർണയ്ൽ ആണ് ഈ കൊച്ചു നഗരം ആള്പ്സിന്റെ മടിത്തട്ടാണ് ,41950 കാണികൾക്ക് ഇടമുള്ള ഈ സ്റ്റേഡിയത്തില്‍ നമുക്ക് ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പോര്‍ച്ചുഗലിന്‍റെ ആദ്യ മത്സരങ്ങൾ കാണാം, മൊത്തം 4 മത്സരങ്ങൾ ആണിവിടെ നിസ്സ എന്ന് നമ്മളും നാസ്സറത്തു എന്ന് ഇറ്റലിക്കാരും പറയുന്ന ഫ്രഞ്ച്കാരുടെ നിസിലാണ് ഇത്തവണ മത്സരങ്ങൾ നടക്കുന്ന ഏറ്റവും ചെറിയ കളിക്കളമുള്ളത്,35624..അതിമനോഹരമായ ഈ സമുദ്ര തീരത്താണ് സ്വീഡൻ, തുർക്കി, പോളണ്ട് ഉത്തര അയര്ലണ്ട് ടീമുകളുടെ പോരടം ,ഒരു പ്രീ ക്വാർട്ടരും ഇവിടെയുണ്ട്