ടിക്കറ്റെടുത്ത് ഒളിമ്പിക്സ് കാണാന്‍ ബ്രസീലുകാരില്ല

Update: 2016-12-06 20:45 GMT
Editor : Alwyn K Jose
ടിക്കറ്റെടുത്ത് ഒളിമ്പിക്സ് കാണാന്‍ ബ്രസീലുകാരില്ല
Advertising

വിലകൂടിയ 20 ശതമാനം ടിക്കറ്റുകള്‍ വിറ്റുപോകാത്തത് സംഘാടകരെ വലയ്ക്കുകയാണ്

ഒളിമ്പിക്സ് പുരോഗമിക്കുമ്പോള്‍ സംഘാടകര്‍ ആശങ്കയിലാണ്. മറ്റൊന്നുമല്ല കാരണം. വിലകൂടിയ 20 ശതമാനം ടിക്കറ്റുകള്‍ വിറ്റുപോകാത്തത് സംഘാടകരെ വലയ്ക്കുകയാണ്. ഒളിമ്പിക്സ് ആവേശം ബ്രസീലില്‍ അലയടിക്കുകയാണ്. ഓരോദിവസവും നൂറുകണക്കിനാളുകളാണ് ബ്രസീലിലെത്തുന്നത്. എന്നാല്‍ സ്വന്തം നാട്ടുകാര്‍ക്ക് പല മത്സരങ്ങളും കാണാന്‍ കഴിയുന്നില്ല. സ്വദേശികള്‍ക്കായി അനുവദിച്ച ടിക്കറ്റുകള്‍ സംഘാടകര്‍ വിദേശീയരായ കാണികള്‍ക്ക് ‍ വിറ്റഴിച്ചു. ടിക്കറ്റ് നിരക്ക് കൂടിയതാനാല്‍ ബ്രസീലുകാര്‍ ഈ ടിക്കറ്റുകള്‍ വാങ്ങുന്നുമില്ല. ഈ ടിക്കറ്റുകളില്‍ നടക്കുന്ന മത്സരങ്ങളാകട്ടെ ബ്രസീലുകാര്‍ക്ക് താല്‍പ്പര്യമില്ലാത്ത ഇനങ്ങളും. കഴിഞ്ഞ ജൂണ്‍ ഒന്നുമുതല്‍ നാട്ടുകാര്‍ക്കായി മാറ്റിവെച്ച ടിക്കറ്റുകള്‍ സംഘാടകര്‍ വെബ്സൈറ്റ് വഴി മറ്റുരാജ്യക്കാര്‍ക്ക് വിറ്റുതുടങ്ങിയിരുന്നു. നിരവധി ബ്രസീലുകാര്‍ക്ക് വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചിട്ടുമില്ല. ടിക്കറ്റ് കൌണ്ടറുകള്‍ ഒരുക്കിയതിനെ കുറിച്ചു നാട്ടുകാര്‍ക്ക് പരതിയുണ്ട് . ഏറെ സമയം ക്യൂവില്‍ നിന്നാല്‍ മാത്രമാണ് പലര്‍ക്കും ടിക്കറ്റ് ലഭിക്കുന്നത്. ഇതിനിടെ ടിക്കറ്റ് വില്‍പ്പനയില്‍ പാളിച്ചയുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News