അവസാന ഏകദിന മത്സരത്തില്‍ 42 റണ്‍സിന് ദില്‍ഷന്‍ പുറത്ത്

Update: 2016-12-26 07:45 GMT
Editor : Damodaran
അവസാന ഏകദിന മത്സരത്തില്‍ 42 റണ്‍സിന് ദില്‍ഷന്‍ പുറത്ത്
Advertising

സ്പിന്നര്‍ സാംപയുടെ ഫുള്‍ടോസില്‍ മിഡ്‍വിക്കറ്റില്‍ ബെയ്‍ലിക്ക് പിടികൊടുത്ത് കൂടാരം കയറിയ താരത്തിന് ചില ഓസീസ് കളിക്കാര്‍ കൈകൊടുത്ത് ആദരവ്

കരിയറിലെ അവസാന ഏകദിന മത്സരത്തില്‍ ശ്രീലങ്കന്‍ ഓപ്പണര്‍ തിലകരത്നെ ദില്‍ഷന്‍ 42 റണ്‍സിന് പുറത്ത്. 65 പന്തുകളില്‍ നിന്നും അഞ്ച് ബൌണ്ടറികളുടെ അകമ്പടിയോടെയാണ് ദില്‍ഷന്‍ 42ലേക്ക് നടന്നു കയറിയത്. സ്പിന്നര്‍ സാംപയുടെ ഫുള്‍ടോസില്‍ മിഡ്‍വിക്കറ്റില്‍ ബെയ്‍ലിക്ക് പിടികൊടുത്ത് കൂടാരം കയറിയ താരത്തിന് ചില ഓസീസ് കളിക്കാര്‍ കൈകൊടുത്ത് ആദരവ് പ്രകടമാക്കി. രണ്ടിന് 23 എന്ന നിലയില്‍ പരുങ്ങുകയായിരുന്ന ലങ്കന്‍ ടീമിനെ ചാണ്ടിമാലിനോടൊത്ത് ചേര്‍ന്ന് കൈപിടിച്ചുയര്‍ത്തി ഏകദിന കരിയറിലെ അവസാന ഇന്നിങ്സിലും ടീമിന്‍റെ ആശ്രയമായി താരം മാറി.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News