മെസിയുടെ കാര്യത്തില്‍ ബാഴ്സക്ക് ശ്രദ്ധയില്ലെന്ന് ബൗസ
സൂപ്പര്‍ താരം ലയണല്‍ മെസിക്ക് പരിക്കേറ്റതോടെയാണ് ബൌസ ബാഴ്സലോണക്കെതിരെ രംഗത്തെത്തിയത്.
സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണക്കെതിരെ അര്‍ജന്റീന പരിശീലകന്‍ എഡ്ഗാര്‍ഡോ ബൗസ. സൂപ്പര്‍ താരം ലയണല്‍ മെസിക്ക് പരിക്കേറ്റതോടെയാണ് ബൌസ ബാഴ്സലോണക്കെതിരെ രംഗത്തെത്തിയത്. അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ റൌണ്ട് മത്സരങ്ങളില്‍ മെസിക്ക് കളിക്കാനാകില്ലെന്ന് അറിഞ്ഞതോടെയാണ് അര്‍ജന്റീന പരിശീലകന്‍ പൊട്ടിത്തെറിച്ചത്. മെസിയുടെ കാര്യത്തില്‍ ബാഴ്സ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്ന് എഡ്ഗാര്‍ഡോ ബൌസ ആരോപിച്ചു. എല്ലാ മത്സരങ്ങളിലും മെസിയെ ഗ്രൌണ്ടിലിറക്കിയ ബാഴ്സലോണ നടപടിയെ ബൌസ രൂക്ഷമായി വിമര്‍ശിച്ചു.
മെസിയ്ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കണമെന്ന് തങ്ങള്‍ക്ക് അവര്‍ എപ്പോഴും മെസേജ് അയക്കും. എന്നാല്‍ മെസിയെ സംരക്ഷിക്കുന്നതില്‍ ബാഴ്സ പരാജയപ്പെട്ടു. - ബൌസ പറഞ്ഞു. അത്‍ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിലാണ് ലയണല്‍ മെസിക്ക് പരിക്കേറ്റത്. താരത്തിന് മൂന്നാഴ്ച വിശ്രമം വേണ്ടിവരുമെന്ന് ബാഴ്സ അധികൃതര്‍ അറിയിച്ചിരുന്നു. മെസിയുടെ പരിക്ക് സംബന്ധിച്ച് ബാഴ്സയുടെ ഭാഗത്തു നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി ബൌസ പറഞ്ഞു. മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മെസിയുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാകൂ. മൂന്നാഴ്ചക്ക് ശേഷം മെസിക്ക് ഗ്രൌണ്ടിലിറങ്ങാനാകുമെന്ന വിശദീകരണം തൃപ്തികരമല്ല. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ മെസിക്ക് എത്ര കാലം ഗ്രൌണ്ടില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരുമെന്ന് പറയാനാകൂ എന്നും ബൌസ വ്യക്തമാക്കി. ലാറ്റിനമേരിക്കയുടെ ലോകകപ്പ് യോഗ്യതാ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് അര്‍ജന്റീന. ഒക്ടോബര്‍ ആറിന് പെറുവിനും പതിനൊന്നിന് പരാഗ്വെക്കെതിരെയുമാണ് അര്‍ജന്റീനയുടെ അടുത്ത മത്സരങ്ങള്‍. നാല് ടീമുകള്‍ക്കാണ് ലാറ്റിനമേരിക്ക ഗ്രൂപ്പില്‍ നിന്ന് 2018 റഷ്യ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുക.