ജോ ഹാര്‍ട്ട് ടൊറീനോയില്‍; ട്രാന്‍സ്‍ഫര്‍ വിപണി അവസാന മണിക്കൂറുകളില്‍
സമ്മര്‍ ട്രാന്‍സ്ഫര്‍ അവസാനിക്കാന്‍ മണിക്കൂറുകളാണ് ബാക്കി. താരങ്ങളെ സ്വന്തമാക്കാനുള്ള അവസാന വട്ട കരുനീക്കങ്ങളിലാണ് ക്ലബുകള്‍.
ട്രാന്‍സ്ഫര്‍ വിപണി അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ അവസാന താരത്തെയും സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ് ക്ലബുകള്‍. ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ ജോ ഹാര്‍ട്ടടക്കം നിരവധി താരങ്ങളാണ് ഇന്ന് പുതിയ ക്ലബുകളിലേക്ക് ചേക്കേറിയത്.
സമ്മര്‍ ട്രാന്‍സ്ഫര്‍ അവസാനിക്കാന്‍ മണിക്കൂറുകളാണ് ബാക്കി. താരങ്ങളെ സ്വന്തമാക്കാനുള്ള അവസാന വട്ട കരുനീക്കങ്ങളിലാണ് ക്ലബുകള്‍. ഇന്ന് നിരവധി കളിക്കാര്‍ ഇന്ന് പുതിയ ക്ലബുമായി കരാറൊപ്പിട്ടു. ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ ജോ ഹാര്‍ട്ട് അടുത്ത സീസണില്‍ ഇറ്റാലിയന്‍ ക്ലബ് ടൊറീനോയ്ക്കായി കളിക്കും. ലോണ്‍ വ്യവസ്ഥയിലാണ് ഹാര്‍ട്ട് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ടൊറീനോയിലെത്തിയിരിക്കുന്നത്. സമീര്‍ നസ്രി, വില്‍ഫ്രഡ് ബോണി, ജേസന്‍ ഡിനേയര്‍ തുടങ്ങിയവരും സിറ്റി വിട്ടേക്കുമെന്ന് സൂചനയുണ്ട്. പാരിസ് സെയിന്‍റ് ജര്‍മ്മന്‍ താരം ഡേവിഡ് ലൂയിസിന് വേണ്ടി ചെല്‍സ് അവസാന വട്ട ചര്‍ച്ചകളിലാണ്. 38 മില്യണ്‍ ഡോളറാണ് പി.എസ്.ജി ലൂയിസിനായി ആവശ്യപ്പെടുന്നത്. ഇറ്റാലിയന്‍ ക്ലബ് എസ് മിലാന്‍ സെസ്ക് ഫാബ്രിഗാസിനായി രംഗത്തെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ലോണ്‍ വ്യവസ്ഥയില്‍ താരത്തെ ചെല്‍സിയും നിന്നും ടീമിലെത്തിക്കാനുള്ള ചര്‍ച്ചകളാണ് ചൂടുപിടിക്കുന്നത്.