ശക്തമായ കാറ്റ്, തുഴച്ചില്‍ മത്സരങ്ങള്‍ മാറ്റിവച്ചു

Update: 2017-03-04 18:34 GMT
ശക്തമായ കാറ്റ്, തുഴച്ചില്‍ മത്സരങ്ങള്‍ മാറ്റിവച്ചു
Advertising

ആദ്യ ദിനവും കാറ്റിനെ തുടര്‍ന്ന് മത്സരങ്ങള്‍ വൈകിയിരുന്നു

ശക്തമായ കാറ്റിനെ തുടര്‍ന്ന് രണ്ടാം ദിനം നടക്കേണ്ടിയിരുന്ന തുഴച്ചില്‍ മത്സരങ്ങള്‍ മാറ്റിവെച്ചു. ബാരയിലെ തുഴച്ചില്‍ വേദിക്കും കേടുപാട് പറ്റി. ആദ്യ ദിനവും കാറ്റിനെ തുടര്‍ന്ന് മത്സരങ്ങള്‍ വൈകിയിരുന്നു.

ശക്തമായ കാറ്റിനെ തുടര്‍ന്ന് തുഴച്ചില്‍ മത്സരങ്ങള്‍ ആദ്യം രണ്ട് മണിക്കൂറത്തേക്ക് നീട്ടിവെച്ചു. കാലാവസ്ഥ അനുകൂലമാകാതിരുന്നതോടെ രണ്ടാം ദിനം നടക്കേണ്ടിയിരുന്ന മത്സരങ്ങള്‍ അടുത്ത ദിവസത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. മത്സര വേദിക്കും സാരമായ കേടുപാട് പറ്റി. മേശകളും കസേരകളും വാച്ച് പോയിന്റും കാറ്റില്‍ തകര്‍ന്നു വീണു.

ബാരയിലെ ഒളിമ്പിക് പാര്‍ക്കിലെത്തിയ കാണികള്‍ക്കും കാറ്റിനെ തുടര്‍ന്ന് മടങ്ങേണ്ടി വന്നു. ആദ്യ ദിനവും കാറ്റ് തുഴച്ചില്‍ മത്സരങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചിരുന്നു. മത്സരാര്‍ഥികളുടെ ആവശ്യ പ്രകാരമാണ് ഞായറാഴ്ചയത്തെ മത്സരം മാറ്റി വെച്ചത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കാറ്റ് കൂടുതല്‍ ശക്തമാകുമെന്ന് ബ്രസീല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളിലാണ് കൂടുതല്‍ തുഴച്ചില്‍ മത്സരങ്ങള്‍ നടക്കുന്നത്.

Tags:    

Similar News