രഞ‌്ജി ട്രോഫിയില്‍ കേരളത്തിന് വീണ്ടും സമനില

Update: 2017-03-15 00:55 GMT
Editor : Ubaid
രഞ‌്ജി ട്രോഫിയില്‍ കേരളത്തിന് വീണ്ടും സമനില
Advertising

ആദ്യ ഇന്നിംഗ്സില്‍ ലീഡ് നേടിയ കേരളത്തിന് മൂന്ന് പോയിന്‍റ് ലഭിച്ചു

രഞ‌്ജി ട്രോഫിയില്‍ കേരളം ഛത്തീസ്ഗഡ് മത്സരം സമനിലയില്‍ അവസാനിച്ചു. അവസാന ദിനം ജയിക്കാന്‍ 313 റണ്‍സ് വേണ്ടിയിരുന്ന ഛത്തീസ്ഗഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് നേടി. ഛത്തീസ്ഗഡിനായി ഓപ്പണര്‍ സഹില്‍ ഗുപ്ത പുറത്താകാതെ 123 റണ്‍സ് നേടി. നേരത്തെ കേരളം രണ്ടാം ഇന്നിംഗ്സ് 307 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ലീഡ് നേടിയ കേരളത്തിന് മൂന്ന് പോയിന്‍റ് ലഭിച്ചു.

ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ 307/2 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. രോഹന്‍ പ്രേമി (123*) ന്റെ സെഞ്ചുറിയും സച്ചിന്‍ ബേബി (70*) യുടെ അര്‍ധസെഞ്ചുറിയുമാണ് കേരള ഇന്നിംഗ്‌സിനു കരുത്തു പകര്‍ന്നത്. ഭവിന്‍ താക്കര്‍ (37), സഞ്ജു സാംസണ്‍ (27) എന്നിവരുടെ വിക്കറ്റാണ് കേരളത്തിനു നഷ്ടമായത്. വി.എ.ജഗദീഷ് (45) പരിക്കിനെ തുടര്‍ന്നു മടങ്ങി.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News