റിയോയില്‍ അഫ്ഗാന്റെ പതാകയേന്താന്‍ ഒരു വനിത

Update: 2017-04-06 15:16 GMT
Editor : Alwyn K Jose
റിയോയില്‍ അഫ്ഗാന്റെ പതാകയേന്താന്‍ ഒരു വനിത
Advertising

ഇറാനില്‍ ജനിച്ച് അഫ്ഗാനില്‍ അഭയാര്‍ത്ഥിയായെത്തിയ യൂസഫി കിമിയ. റിയോ ഒളിമ്പിക്സില്‍ അഫ്ഗാന്‍ ടീമിലെ ഒരേ ഒരു വനിതയും യൂസഫി ആണ്.

ഇത്തവണ ഒളിമ്പിക്സില്‍ അഫ്ഗാന്റെ പതാകയേന്തുന്നത് ഒരു വനിതയാണ്. ഇറാനില്‍ ജനിച്ച് അഫ്ഗാനില്‍ അഭയാര്‍ത്ഥിയായെത്തിയ യൂസഫി കിമിയ. റിയോ ഒളിമ്പിക്സില്‍ അഫ്ഗാന്‍ ടീമിലെ ഒരേ ഒരു വനിതയും യൂസഫി ആണ്.

താലിബാന്‍ ഭരണകാലത്താണ് ഇറാനില്‍ നിന്ന് യൂസഫിയുടെ കുടുംബം അഫ്ഗാനിലേക്ക് കുടിയേറിയത്. അഫ്ഗാനില്‍ അവള്‍ കായിക പരിശീലനം തുടര്‍ന്നു. പതിനേഴാം വയസില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ വനിതാ കായികതാരങ്ങളെ കണ്ടെത്താന്‍ നടത്തിയ പരിശീലനം അവളുടെ ജീവിതത്തിലെ വഴിത്തിരിവായി. പിന്നീട് മൂന്ന് വര്‍ഷത്തെ കഠിന പരിശീലനം. 2015ല്‍ ഇന്ത്യയില്‍ നടന്ന സാര്‍ക് ഗെയിംസില്‍ പങ്കെടുത്തു. അന്ന് മെഡലൊന്നും ലഭിച്ചില്ലെങ്കിലും യൂസഫിയുടെ പ്രകടനം അഫ്ഗാന്‍ ഒളിമ്പിക് ഓര്‍ഗനൈസിംഗ് കമ്മിറ്റിയെ ആകര്‍ഷിച്ചു. ഇതെ തുടര്‍ന്നാണ് ഈ 22കാരിക്ക് റിയോ ഒളിമ്പിക്സിലേക്ക് ടിക്കറ്റ് ലഭിക്കുന്നത്. റിയോയില്‍ മെ‌ഡല്‍ ലഭിക്കുമെന്ന പ്രതീക്ഷയൊന്നും യൂസഫിക്കില്ല. പക്ഷേ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് തന്നെയാണ് യൂസഫി 200 മീറ്റര്‍ ട്രാക്കിലിറങ്ങുക.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News