രാജ്കോട്ട് ടെസ്റ്റ് മത്സരത്തിനുള്ള ചെലവിന് 56ലക്ഷം രൂപ ബിസിസിഐക്ക് നല്‍കാന്‍ നിര്‍ദേശം
ഫണ്ട് അനുവദിച്ചില്ലെങ്കില് നാളത്തെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം നടത്താനാവില്ലെന്ന് ബിസിസിഐ
രാജ്കോട്ട് ടെസ്റ്റ് മത്സരത്തിനുള്ള ചെലവിന് 56ലക്ഷം രൂപ ബിസിസിഐക്ക് നല്‍കാന്‍ ഉത്തരവ്. സുപ്രീംകോടതിയുടേതാണ് ഉത്തരവ് പണം നല്‍കിയില്ലെങ്കില്‍ മത്സരം നടത്താനാവില്ലെന്നറിയിച്ച് BCCI നല്‍കിയ അപേക്ഷ പരിഗണിച്ചായിരുന്നു കോടതി.
ഭരണത്തില്‍ ലോധ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കാത്ത സാഹചര്യത്തില്‍ ലോധ കമ്മിറ്റിയുടെ അനുവാദമില്ലാതെ ബി സി സിഐ സംസ്ഥാനഅസോസിയോഷനുകള്‍ക്ക് ഫണ്ട് കൈമാറാന്‍ പാടില്ലെന്നും ,സംസ്ഥാന അസോലസിയേഷനുകള്‍ ബിസിസിഐ ഫണ്ട് ഉപയോഗിക്കാന്‍ പാടില്ലെന്നും സുപ്രീം കോടതി കഴിഞ്ഞമാസം 21 ന് ഉത്തരവിട്ടിരുന്നു. ഇത് പിന്‍വലിക്കണമെന്നാണ് ബിസിസിഐയുടെ ആവശ്യം. അല്ലാത്ത പക്ഷം ഗുജറാത്തിലെ രാജ്കോട്ട് സ്റ്റേഡിയത്തില്‍ നാളെ നടക്കാനിരിക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് മത്സരം ഉപേക്ഷിക്കേണ്ടി വരുമെന്നും ബി സിസിഐ ചൂണ്ടി ക്കാട്ടുന്നു,
സൌരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള സ്റ്റേഡിയമാണ് രാജ്കോട്ടിലേത്. മത്സരം നാളെയായതിനാല്‍ ഹര്‍ജി സുപ്രീം കോടതി ഇന്ന് തന്നെ പരിഗണിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ബിസിസിഐ യുടെ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് ലോധാ പാനലിന്‍റെ നിലപാട്.തികച്ചും കോടതിയക്ഷ്യമായ പ്രവര്‍ത്തിയാണ് ബിസി സി ഐ നടത്തുന്നതെന്ന് ലോധ സമിതി കുറ്റപ്പെടുത്തി.