ഫ്രഞ്ച് ഓപ്പണ്‍: ആന്‍ഡി മറെ, വാവരിങ്ക ക്വാര്‍ട്ടറില്‍
അമേരിക്കന്‍ താരം ജോണ്‍ ഇസ്നറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് രണ്ടാം സീഡ് മറെ ക്വാര്‍ട്ടറില്‍ കടന്നത്. മൂന്ന് സെറ്റ് നീണ്ട മത്സരത്തിലായിരുന്നു ബ്രിട്ടീഷ് താരത്തിന്‍റെ ജയം
ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ ആന്‍ഡി മറെ- റിച്ചാര്‍ഡ് സ്ക്വറ്റ് പോരാട്ടത്തിന് കളമൊരുങ്ങി. മറെ , ജോണ്‍ ഇസ്‌നറിനെയും ഗാസ്ക്വറ്റ് കെയി നിഷികോരിയെയുമാണ് തോല്‍പിച്ചത്. മറ്റൊരു ക്വാര്‍ട്ടര്‍ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ സ്റ്റാനിസ്ലസ് വാവരിങ്ക സ്പാനിഷ് താരം ആല്‍ബര്‍ട്ട് റാമോസിനെ നേരിടും.
അമേരിക്കന്‍ താരം ജോണ്‍ ഇസ്നറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് രണ്ടാം സീഡ് മറെ ക്വാര്‍ട്ടറില്‍ കടന്നത്. മൂന്ന് സെറ്റ് നീണ്ട മത്സരത്തിലായിരുന്നു ബ്രിട്ടീഷ് താരത്തിന്‍റെ ജയം. ടൈ ബ്രേക്കറിലേക്ക് നീണ്ട ഒന്നാം സെറ്റി ല്‍ ശക്തമായ ചെറുത്തു നില്‍പിനൊടുവിലായിരുന്നു ഇസ്നര്‍ തോല്‍വി സമ്മതിച്ചതിച്ചത്. രണ്ടും മൂന്നും സെറ്റുകളില്‍ മറെയുടെ ആധിപത്യമായിരുന്നു.
ഒന്‍പതാം റിച്ചാര്‍ഡ് ഗാസ്ക്വെറ്റിനെയാണ് ക്വാര്‍ട്ടറില്‍ മറെക്ക് നേരിടേണ്ടത്. ജപ്പാന്‍റെ അഞ്ചാം സീഡ് കെയി നിഷികോരിയെ വാശിയേറിയ പോരാട്ടത്തില്‍ മറികടന്നാണ് ഗാസ്ക്വെറ്റ് അവസാന എട്ടിലേക്ക് മുന്നേറിയത്. നാല് സെറ്റ് നീണ്ട മത്സരത്തില്‍ മൂന്നാം സെറ്റിലൊഴികെ ഗാസ്ക്വെറ്റ് കരുത്തുകാട്ടി.
സെര്‍ബിയന്‍ താരം വിക്ടര്‍ ടൊയികിയെയാണ് വാവരിങ്ക നാലാം റൌണ്ടില്‍ തോല്‍പിച്ചത്. ടൈ ബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് കടുത്ത വെല്ലുവിളിയെ അതിജീവിച്ച് നേടിയെങ്കിലും രണ്ടാം സെറ്റില്‍ വാവരിങ്കക്ക് പിഴച്ചു. തിരിച്ചടിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് കളിച്ച വാവരിങ്ക തുടര്‍ച്ചയായി രണ്ട് സെറ്റുകള്‍ നേടിയാണ് ജയം ആഘോഷിച്ചത്.
സ്പെയിന്റെ ആല്‍ബര്‍ട്ട് റാമോസാണ് ക്വാര്‍ട്ടറില്‍ വാവരിങ്കയുടെ എതിരാളി. മിലോസ് റയോണികിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റാമോസ് ക്വാര്‍ട്ടറിലെത്തിയത്