ലിയാണ്ടര്‍ പേസ് വിരമിക്കാനൊരുങ്ങുന്നു?
കരിയറിന്റെ അവസാനത്തിലാണ് താനെന്നും രാജ്യത്തിനായി കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും പേസ്
ഇന്ത്യന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പേസ് വിരമിക്കാനൊരുങ്ങുന്നതായി സൂചന. കരിയറിന്റെ അവസാനത്തിലാണ് താനെന്നും രാജ്യത്തിനായി കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നുമുളള വാക്കുകള്‍ വിരമിക്കല്‍ സൂചനയാണ് നല്‍കുന്നത്.
ചെന്നൈ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെുടുക്കാനെത്തിയ ലിയാണ്ടര്‍ പേസ് വാര്‍ത്താസമ്മേളനത്തിലാണ് വിരമിക്കല്‍ സംബന്ധിച്ച സൂചന നല്‍കിയത്. 43 വയസ്സുളള ലിയാണ്ടര്‍ സമീപകാലത്തായി മോശം പ്രകടനമാണ് നടത്തുന്നത്. നിലവില്‍ ടെന്നീസ് താരങ്ങള്‍ 28 വയസ്സ് മുതല്‍ 30 വയസ്സ് എത്തുമ്പോള്‍ വിരമിക്കുകയാണെന്നും 43 വയസ്സുളള താന്‍ ഇപ്പോഴും കളിക്കുകയാണ്. ഇരുപതുവര്‍ഷമായി കളിച്ചുകൊണ്ടിരിക്കുകയാണ്. കരിയറിന്റെ അവസാന ഘട്ടത്തിലാണെന്നും രാജ്യത്തിനായി പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും പേസ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഡേവിസ് കപ്പിന്റെ ക്യാപ്റ്റന്‍ സ്ഥാനം തന്റെ മുന്‍ ഡബിള്‍സ് പങ്കാളിയായ മഹേഷ് ഭുപതി അര്‍ഹിക്കുന്നതായും പേസ് വ്യക്തമാക്കി.