ചരിത്രം വഴിമാറുമോ ഈ ഫ്രാന്‍സിന് മുന്‍പില്‍

Update: 2017-05-23 21:05 GMT
ചരിത്രം വഴിമാറുമോ ഈ ഫ്രാന്‍സിന് മുന്‍പില്‍
Advertising

കഴിഞ്ഞ ആറ് പതിറ്റാണ്ടായി അവര്‍ക്ക് പ്രമുഖ ടൂര്‍ണമെന്‍റുകളില്‍ ജര്‍മനിയെ തോല്‍പ്പിക്കാനായിട്ടില്ല, സ്വന്തം നാട്ടില്‍ ഈ നാണക്കേട് മാറ്റിയെടുക്കാം എന്ന വിശ്വാസത്തിലാണ് ദിദിയര്‍ ദെഷാംപ്സും സംഘവും.

ഒരു ചരിത്രം മാറ്റിയെഴുതാന്‍ കൂടിയാകും ഫ്രാന്‍സ് ഇന്ന് ജര്‍മനിക്കെതിരെ ഇറങ്ങുക. കഴിഞ്ഞ ആറ് പതിറ്റാണ്ടായി അവര്‍ക്ക് പ്രമുഖ ടൂര്‍ണമെന്‍റുകളില്‍ ജര്‍മനിയെ തോല്‍പ്പിക്കാനായിട്ടില്ല, സ്വന്തം നാട്ടില്‍ ഈ നാണക്കേട് മാറ്റിയെടുക്കാം എന്ന വിശ്വാസത്തിലാണ് ദിദിയര്‍ ദെഷാംപ്സും സംഘവും.

1958 ലോകകപ്പിലെ ലൂസേഴ്സ് ഫൈനലിലാണ് അവസാനമായി ജര്‍മനിക്കെതിരെ ഫ്രാന്‍സിന് പ്രമുഖ ടൂര്‍ണമെന്‍റില്‍ ജയിക്കാനായത്. 1982ലെ ലോകകപ്പ് സെമി ഫൈനലാണ് ഇരു സംഘങ്ങളും തമ്മിലുള്ള ഏറ്റവും മികച്ച മത്സരമായി വിലയിരുത്തപ്പെടുന്നത്. അന്ന് ജര്‍മ്മനി ഷൂട്ടൌട്ടില്‍ മത്സരം സ്വന്തമാക്കി. തൊട്ടടുത്ത ലോകകപ്പിന്‍റെ സെമിയിലും ഇരു രാജ്യങ്ങളും തമ്മിലായിരുന്നു മത്സരം. നാല് വര്‍ഷം പിന്നിട്ടപ്പോള്‍ ജര്‍മ്മനി കുറേക്കൂടി ശക്തരായി. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫ്രാന്‍സ് തോറ്റത്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ലോകകപ്പിന്‍റെ ക്വാര്‍ട്ടറിലും ജര്‍മനിയോട് തോറ്റാണ് ഫ്രാന്‍സ് പുറത്തായത്.

ഈ കണക്കുകളെല്ലാം തീര്‍ക്കണമെന്ന് ജിറൂഡും സിസോക്കയും പറഞ്ഞ് കഴിഞ്ഞു. ചരിത്രം മാറ്റിയെഴുതുമെന്ന് ഉറപ്പിച്ച് പറയുന്നു പരിശീലകന്‍ ദിദിയര്‍ ദെഷാംപ്സും.

Tags:    

Similar News