വനിതകളുടെ 800 മീറ്റര്‍ സ്വര്‍ണ്ണം സെമന്യക്ക് 

Update: 2017-06-01 01:20 GMT
Editor : Subin
വനിതകളുടെ 800 മീറ്റര്‍ സ്വര്‍ണ്ണം സെമന്യക്ക് 
Advertising

ഒരു മിനിറ്റ് 55 സെക്കന്റുകൊണ്ടാണ് കാസ്റ്റര്‍ സെമന്യ 800 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. ബുറുണ്ടിയുടെ ഫ്രാന്‍സിനി നിയോന്‍സഭ വെളളിയും കെനിയയുടെ മാര്‍ഗരറ്റ് വാംബൂയ് വെങ്കല മെഡലും സ്വന്തമാക്കി

വനിതകളുടെ 800 മീറ്റര്‍ സ്വര്‍ണം ദക്ഷിണാഫ്രിക്കയുടെ കാസ്റ്റര്‍ സെമന്യക്ക്. ഒരു മിനിറ്റ് 55 സെക്കന്റുകൊണ്ടാണ് കാസ്റ്റര്‍ സെമന്യ 800 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. ബുറുണ്ടിയുടെ ഫ്രാന്‍സിനി നിയോന്‍സഭ വെളളിയും കെനിയയുടെ മാര്‍ഗരറ്റ് വാംബൂയ് വെങ്കല മെഡലും സ്വന്തമാക്കി. ലിംഗ നിര്‍ണയ വിവാദത്തില്‍ പെട്ട് ഒരു വര്‍ഷം ട്രാക്കില്‍ നിന്ന് വിട്ട് നിന്നതിന് ശേഷമാണ് സെമന്യ റിയോയിലെത്തിയത്.

സെമന്യയുടെ കരിയറിലെ മികച്ച സമയമാണിത്. ഹോള്‍ഡ് ബുറണ്ടിയുടെ ഫ്രാന്‍സിനെ നിയോന്‍സഭക്കാണ് വെളളി. ഒരു മിനിറ്റ് 56 സെക്കന്റുകൊണ്ടാണ് നിയോന്‍സഭ ഫിനിഷ് ചെയ്തത്. കെനിയയുടെ മാര്‍ഗരറ്റ് വാംബൂയിക്കാണ് വെങ്കലം. വിവാദങ്ങള്‍ക്കൊടുവിലാണ് കാസ്റ്റര്‍ സെമന്യ റിയോയിലെത്തിയത്. ലിംഗ നിര്‍ണയ വിവാദത്തില്‍ പെട്ട് ഒരു വര്‍ഷം ട്രാക്കില്‍ നിന്ന് വിട്ട് നിന്നതിന് ശേഷമാണ് സെമന്യ റിയോയിലെത്തിയത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News