സാനിയ സഖ്യം സെമിയില്‍
ടെന്നീസ് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ - രോഹന്‍ ബൊപ്പണ്ണ സഖ്യം സെമി ഫൈനലില്‍ കടന്നു.
ടെന്നീസ് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ - രോഹന്‍ ബൊപ്പണ്ണ സഖ്യം സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ബ്രിട്ടന്റെ ആന്‍ഡി മറെ - ഹെതര്‍ വാട്സണ്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇരുവരും പരാജയപ്പെടുത്തിയത്. അടുത്ത മത്സരം ജയിച്ചാല്‍ ഇന്ത്യന്‍ സഖ്യത്തിന് മെഡല്‍ ഉറപ്പിക്കാം.
ആന്‍ഡി മറെയുടെ കരുത്തിനെയും പരിചയസമ്പന്നതയെയും പേടിക്കാതെ കളിച്ച സാനിയയും ബൊപ്പണ്ണയും അര്‍ഹിച്ച ജയം സ്വന്തമാക്കി. ആദ്യ സെറ്റില്‍ മോശം തുടക്കമായിരുന്നെങ്കിലും പിന്നീട് ഇന്ത്യന്‍ സഖ്യം തിരിച്ച് വന്നു. 2-0ത്തിന് പിന്നിലുണ്ടായിരുന്നവരാണ് 6-4ന് ആ സെറ്റ് നേടിയത്.
ബൊപ്പണ്ണയുടെ കരുത്തുറ്റ സെര്‍വുകളായിരുന്നു ആദ്യ സെറ്റ് ഉറപ്പിച്ചത്. രണ്ടാം സെറ്റില്‍ കാര്യങ്ങള്‍ നേരെ തിരിച്ചായി. സാനിയയുടെ സെര്‍വുകളും ബൊപ്പണ്ണയുടെ ബാക്ക് ഹാന്‍ഡുകളും ആ സെറ്റിന്റെ തുടക്കത്തില്‍ ഇന്ത്യയെ മുന്നിലെത്തിച്ചു. എന്നാല്‍ ഇരുവരുടെയും പിഴവുകള്‍ ബ്രട്ടീഷ് സഖ്യത്തെ തിരിച്ച് കൊണ്ട് വന്നു. ഒടുവില്‍ ബൊപ്പണ്ണയുടെ കരുത്തുറ്റ ഷോട്ട് ഗ്യാലറിയിലെ ഇന്ത്യന്‍ ആരാധകരെ സന്തോഷിപ്പിച്ചു. സെമിയില്‍ തോല്‍ക്കുന്നവര്‍ തമ്മിലാകും വെങ്കല മെഡലിനായുള്ള മത്സരം.