യൂറോയില്‍ വെയ്‌ല്‍സിന് ജയം
58ന് വര്‍ഷത്തിന് ശേഷം ഒരു വലിയ ടൂര്‍ണമെന്റിലെ ജയം എന്ന വെയ്ല്‍സിന്റെ സ്വപ്നം പൂര്‍ത്തിയാക്കിയത് പകരക്കാരനായെത്തിയ റോബ്സന്‍ കാനുവാണ്
ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ സ്ലൊവാക്യക്കെതിരെ വെയ്‌ല്‍സിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് വെയ്‌ല്‍സിന്റെ ജയം. സൂപ്പര്‍താരം ഗരെത് ബെയ് ല്‍ വെയില്‍സിനായി ലക്ഷ്യം കണ്ടു. യൂറോ കപ്പിലെ അരങ്ങേറ്റം ഗംഭീരമാക്കി വെയ്‌ല്‍സും ബെയ്‌ലും. 58ന് വര്‍ഷത്തിന് ശേഷം ഒരു വലിയ ടൂര്‍ണമെന്റിലെ ജയം എന്ന വെയ്ല്‍സിന്റെ സ്വപ്നം പൂര്‍ത്തിയാക്കിയത് പകരക്കാരനായെത്തിയ റോബ്സന്‍ കാനുവാണ്. പ്രതീക്ഷകള്‍ തെറ്റിക്കാതെ സൂപ്പര്‍താരം ഗരെത് ബെയ്‍ല്‍ ആദ്യ ഗോള്‍ നേടി.
ഗോള്‍ നേടിയതോടെ പന്തിന്‍റെ നിയന്ത്രണം വെയ്‌ല്‍സ് ഏറ്റെടുത്തു. ബെയ് ലും സംഘവും പല തവണ ഗോളിനടുത്തെത്തി. പക്ഷേ മത്സരഗതിക്ക് വിപരീതമായി സ്ലൊവാക്യയുടെ ഗോള്‍ വന്നു. പകരക്കാരനായി എത്തിയ ഓന്ദ്രേ ഡുഡുവിന്‍റെ വക.
വെയ്‌ല്‍സിന്റെ വിജയഗോളിലേക്കുള്ള വഴി ആരോണ്‍ റാംസിയായിരുന്നു. റാംസിയുടെ പാസില് നിന്ന് കാനുവിന്റെ ക്ലിനിക്കല് ഫിനിഷിങ്. ഹാംസികിന്‍റെ ഷോട്ട് ഗോള്‍ വരക്ക് തൊട്ട് മുന്നില്‍ നിന്ന് രക്ഷപ്പെടുത്തിയ വെയ്ല്‍സിന്‍റെ ബെന്‍ ഡേവിസാണ് കളിയിലെ താരം. മത്സരം അവസാനിക്കുന്നതിന് തൊട്ടുമുന്പ് നെമച്ചിന്‍റെ ഹെഡര്‍ പോസ്റ്റില്‍ തട്ടി മടങ്ങിയതും സ്ലൊവാക്യക്ക് തിരിച്ചടിയായി,വ്യാഴാഴ്ച ഇംഗ്ലണ്ടിനെതിരെയാണ് വെയ്ല്‍സിന്‍റെ അടുത്ത മത്സരം.