ഫ്രഞ്ച് ഓപ്പണിന് നാളെ തുടക്കം
കളിമണ്‍ കോര്‍ട്ടിലെ കളിയാരവങ്ങളായിരിക്കും ഇനിയുളള ഒരു മാസക്കാലം ടെന്നിസ് ലോകത്തെ ആവേശത്തിലാക്കുക.
ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്‍റിന് നാളെ തുടക്കം. ഈ സീസണിലെ രണ്ടാം ഗ്രാന്‍സ്ലാം ലക്ഷ്യമിട്ടിറങ്ങുന്ന നൊവാക് ജോകോവിചാണ് പുരുഷ വിഭാഗത്തില്‍ ഒന്നാം സീഡ്. വനിതകളില്‍ മുന്‍ ചാമ്പ്യന്‍ സെറീന വില്യംസ് ഒന്നാം സീഡായി മത്സരിക്കും.
കളിമണ്‍ കോര്‍ട്ടിലെ കളിയാരവങ്ങളായിരിക്കും ഇനിയുളള ഒരു മാസക്കാലം ടെന്നിസ് ലോകത്തെ ആവേശത്തിലാക്കുക. നൊവാക് ജ്യോകോവിചും റാഫേല്‍ നദാലും ആന്‍ഡി മറെയും വാവരിങ്കയുമടക്കം പ്രമുഖരെല്ലാം മാറ്റുരക്കുന്ന പുരുഷ സിംഗിള്‍സിന്‍റെ നഷ്ടം റോജര്‍ ഫെഡററാണ്. നദാലിനെ അട്ടിമറിച്ച ചരിത്രത്തമുള്ള മോണ്‍ഫില്‍സും ഇത്തവണ ഫ്രഞ്ച് ഓപ്പണിനില്ല എന്നത് കളിയാരാധകരെ നിരാശരാക്കുന്നു.
മൂന്ന് തവണ കലാശപ്പോരാട്ടത്തില്‍ കാലിടറിയ ജോകോവികിനിത് അഭിമാനപ്പോരാട്ടമാണ്. റോളണ്ട് ഗാരോസിലെ കളിമണ്ണ് കൂടി കനിഞ്ഞാലെ കരിയര്‍ ഗ്രാന്‍സ്ലാമെന്ന നാഴികക്കല്ല് പിന്നിടാന്‍ ഈ സെര്‍ബിയന്‍ താരത്തിന് കഴിയൂ. തിരിച്ചുവരവ് ലക്ഷ്യമിടുന്ന കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍ നദാലും കിരീടം നിലനിര്‍ത്താനിറങ്ങുന്ന വാവരിങ്കയുമൊക്കെ ചേരുമ്പോള്‍ മത്സരങ്ങള്‍ തീപാറും.
കരിയറിലെ ഇരുപത്തിരണ്ടാം ഗ്രാന്‍സ്ലാം ലക്ഷ്യമിട്ടിറങ്ങുന്ന സെറീന വില്യംസാണ് വനിതകളിലെ പകരം വെക്കാനില്ലാത്ത താരം. സസ്പെന്‍ഷന്‍ നേരിടുന്ന മരിയ ഷറപ്പോവയ്ക്കൊപ്പം വൊസ്നിയാക്കിയുടെയും ബെലിന്‍ഡ ബെന്‍സിക്കിന്‍റെയും അഭാവം ഇത്തവണ ഫ്രഞ്ച് ഓപ്പണിന്‍റെ നഷ്ടമാണ്.