വിജേന്ദര്‍ സിംഗിന് ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം

Update: 2017-08-03 22:15 GMT
Editor : admin
വിജേന്ദര്‍ സിംഗിന് ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം
Advertising

ഓസ്ട്രേലിയയുടെ കെറി ഹോപ്പിനെ പത്ത് റൌണ്ട് നീണ്ട പോരാട്ടത്തിലാണ് വിജേന്ദര്‍ കീഴടക്കിയത്

ഇന്ത്യന്‍ ബോക്സര്‍ വിജേന്ദര്‍ സിംഗിന് ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം. ഡല്‍ഹിയില്‍ നടന്ന പോരാട്ടത്തില്‍ ഓസ്ട്രേലിയയുടെ കെറി ഹോപ്പിനെ പത്ത് റൌണ്ട് നീണ്ട പോരാട്ടത്തിലാണ് വിജേന്ദര്‍ കീഴടക്കിയത്.

നേട്ടത്തോടെ പ്രൊഫഷണല്‍ ബോക്സിംഗില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയായി വിജേന്ദര്‍. ആര്‍ത്തുവിളിച്ച ആരാധകര്‍, രാഹുല്‍ ഗാന്ധിയും യുവരാജ്സിംഗും മേരി കോമും ഉള്‍പ്പെടെയുള്ള വിഐപി പട...എല്ലാം കൊണ്ടും സമ്പന്നമായ ഗാലറിയെ സാക്ഷിയാക്കി കെറി ഹോപിനെ നേരിടാനിറങ്ങുമ്പോള്‍ വിജയത്തിനപ്പുറത്തൊരു ചിന്ത വിജേന്ദറിനുണ്ടായിരുന്നില്ല. പക്ഷെ ബലാബലമായിരുന്നു ആദ്യ റൌണ്ടുകള്‍.

വിജേന്ദറിന്റെ വലങ്കയ്യന്‍ പഞ്ചുകള്‍ക്കോപ്പം ഗാലറിയുടെ ആര്‍പ്പുവിളികള്‍. നിര്‍ണായകമായത് ആറാം റൌണ്ട്. പത്താം റൌണ്ട് കഴിഞ്ഞതും വിജേന്ദര്‍ കിരീടം ഉറപ്പിച്ചു. പിന്നാലെ പ്രഖ്യാപനം വന്നു. 274നെതിരെ 296 പോയിന്റുകള്‍ക്കാണ് വിജേന്ദറിന്റെ വിജയം. ലോക ബോക്സിംഗ് ഓര്‍ഗനൈസേഷന്റെ ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടവും ഒപ്പം പ്രൊഫഷണല്‍ ബോക്സിംഗിലെ കന്നിക്കിരീടവും പ്രൊഫഷണല്‍ ബോക്സിംഗില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും വിജേന്ദറിന് സ്വന്തം പ്രൊഫഷണല്‍ ബോക്സിംഗിലെ തുടര്‍ച്ചയായ ഏഴാം ജയം കൂടിയായിരുന്നു ഇത്. ജയത്തോടെ അറുപത്തിയൊമ്പതാം റാങ്കില്‍ നിന്നും വിജേന്ദര്‍ ആദ്യ പതിനഞ്ചിലേക്ക് കുതിച്ചെത്തി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News