മാര്‍ക്കോ വാന്‍ ബാസ്റ്റിന് ഫിഫയുടെ സാങ്കേതിക വിഭാഗം തലവന്‍
Update: 2017-08-07 01:23 GMT
നെതര്‍ലാന്റ് ഫുട്ബോള്‍ ടീമിന്റെ അസിസ്റ്റന്റ് മാനേജറാണിപ്പോള്‍ വാന്‍ ബാസ്റ്റിന്
ഫിഫയുടെ സാങ്കേതിക വിഭാഗം തലവനായി മാര്‍ക്കോ വാന്‍ ബാസ്റ്റിനെ നിയമിച്ചു. 1992ലെ ലോകതാരമായിരുന്നു ഡച്ച് താരമായിരുന്ന മാര്‍ക്കോ വാന്‍ ബാസ്റ്റിന്. നെതര്‍ലാന്റ് ഫുട്ബോള്‍ ടീമിന്റെ അസിസ്റ്റന്റ് മാനേജറാണിപ്പോള്‍ വാന്‍ ബാസ്റ്റിന്. അദ്ദേഹത്തിനു ഫിഫയെ സംരക്ഷിക്കാന്‍ സാധിക്കുമെന്നു ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ പറഞ്ഞു. ഫിഫയുടെ എല്ലാ ടെക്നിക്കല്‍ മേഖലകളുടെയും ചുമതല ഇനി മുതല്‍ മാര്‍ക്കോ വാനായിരിക്കും. അടുത്ത ആഴ്ച അദ്ദേഹം ചുമതയേല്ക്കുമെന്ന് ഫിഫ പ്രസിഡന്റ് പറഞ്ഞു.