ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിഡ്ഢിത്തമെന്ന് ഐസിസി

Update: 2017-08-15 19:49 GMT
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിഡ്ഢിത്തമെന്ന് ഐസിസി
Advertising

വിവിധ വിഷയങ്ങളില്‍ ബിസിസിഐയ്ക്കും ഐസിസിക്കുമിടയില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്.

ഐസിസിക്കെതിരെ വിമര്‍ശവുമായി ബിസിസഐ രംഗത്ത്. ലോക ടെസ്റ്റ് ചാംപ്യന്ഷിപ്പ് നടത്താനുള്ള ഐസിസിയുടെ തീരുമാനം വിഡ്ഢിത്തമാണെന്ന് ബിസിസിഐ വിലയിരുത്തി. ഇക്കാര്യത്തില്‍ ഔദ്യോഗികമായി അതൃപ്തി രേഖപ്പെടുത്താനും ബിസിസിഐ തീരുമാനിച്ചു.

2019 മുതല്‍ നാല് വര്‍ഷം നീണ്ടുനില്‍ക്കുന്ന ചാംപ്യന്‍ഷിപ്പ് നടത്താനാണ് ഐസിസി ആലോചിക്കുന്നത്. ടെസ്റ്റ് പദവിയുള്ള 9 ടീമുകള്‍ക്ക് പുറമെ മൂന്ന് ടീമുകളെ കൂടി ഉള്‍പ്പെടുത്തിയാണ് ചാംപ്യന്‍ഷിപ്പ് നടത്തുക. നാല് വര്‍ഷത്തെ കാലയളവിനിടയില്‍ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവര്‍ ഫൈനലില്‍ ഏറ്റുമുട്ടും.

എന്നാല്‍ ഐസിസിയുടെ നീക്കം നിലവിലെ ടെസ്റ്റ് കലണ്ടറിനെ തകര്‍ക്കുമെന്നാണ് ബിസിസിഐ പറയുന്നത്. ടെസ്റ്റ് പദവിയില്ലാത്ത അയര്‍ലാന്‍ഡ്, അഫ്ഗാനിസ്ഥാന്‍ പോലുള്ള രാജ്യങ്ങളെ എങ്ങനെ ചാംപ്യന്‍ഷിപ്പില്‍ ഉള്‍പ്പെടുത്തുമെന്നും ബിസിസിഐ ചോദിക്കുന്നു.

ചാമ്പ്യന്‍ഷിപ്പിന്റെ നടത്തിപ്പിനെ സംബന്ധിച്ച് ആലോചിക്കാന്‍ ഐസിസി അടുത്തയാഴ്ച അംഗരാജ്യങ്ങളുടെ യോഗം വിളിച്ചുട്ടുണ്ട്. ഈ യോഗത്തില്‍ വിയോജിപ്പ് അറിയിക്കാനാണ് ബിസിസിഐയുടെ തീരുമാനം. കഴിഞ്ഞ ഒക്ടോബറില്‍ ടെസ്റ്റ് മത്സരത്തില്‍ പുതിയ പരിഷ്‌കാരം കൊണ്ടുവരാനുള്ള ഐസിസിയുടെ ശ്രമത്തെ ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും എതിര്‍ത്തിരുന്നു.

വിവിധ വിഷയങ്ങളില്‍ ബിസിസിഐയ്ക്കും ഐസിസിക്കുമിടയില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്.

Writer - നസീബ ബഷീര്‍

Writer

Editor - നസീബ ബഷീര്‍

Writer

Subin - നസീബ ബഷീര്‍

Writer

Similar News