ഇ പി ജയരാജനെതിരെ അഞ്ജു ബോബി ജോര്‍ജ്ജിന്റെ പരാതി
കായിക മന്ത്രി ഇ പി ജയരാജനെതിരെ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ് മുഖ്യമന്ത്രിക്ക് പരാതി നല്കി.
കായിക മന്ത്രി ഇ പി ജയരാജനെതിരെ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ് മുഖ്യമന്ത്രിക്ക് പരാതി നല്കി. മന്ത്രി മോശമായി സംസാരിച്ചെന്ന് കാണിച്ചാണ് അഞ്ജുവിന്റെ പരാതി.
പുതിയ കായിക മന്ത്രിയായി ചുമതലയേറ്റ ശേഷം ഇ പി ജയരാജനെ ആദ്യമായി കാണാനെത്തിയതായിരുന്നു അഞ്ജു. കൂടെ സ്പോര്‍ട്സ് കൌണ്‍സില്‍ വൈസ് പ്രസിഡന്റ് ടി കെ ഇബ്രാഹിം കുട്ടിയും ഉണ്ടായിരുന്നു. പരസ്പരം കാണുമ്പോള്‍ നമ്മള് എന്താണ് ഈ ആറുമാസം കൊണ്ട് ചെയ്തത്, ഇനി എന്തൊക്കെയാണ് ചെയ്യാനുള്ള കാര്യങ്ങള്‍ എന്നൊക്കെ അന്വേഷിക്കുമെന്നാണ് താന്‍ കരുതിയത്. പക്ഷേ, കണ്ട ഉടനെ ആരോ പറഞ്ഞ് പഠിപ്പിച്ച രീതിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. നിങ്ങള്‍ ബോര്ഡിലെല്ലാവരും നോമിറ്റേഡ് ആളുകളാണ്. നിങ്ങളെല്ലാവരും കഴിഞ്ഞ സര്‍ക്കാരിന്റെ ആള്‍ക്കാരാണ്.. നിങ്ങള്‍ ചെയ്യുന്നതിലെല്ലാം അഴിമതിയാണ്.. അതെല്ലാ കണ്ടെത്തണം എന്നൊക്കെയായിരുന്നു ഞങ്ങളോടുള്ള സംസാരമെന്ന് അഞ്ജു മീഡിയാവണിനോട് പറഞ്ഞു.
വിഷയത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് കണ്ട് പരാതി കൊടുത്തിട്ടുണ്ട് അഞ്ജു.. താന്‍ ഒരു പാര്‍ട്ടിയുടെയും മതത്തിന്റെയും ആളല്ലെന്നും സ്പോര്‍ട്സ് ആണ് തന്റെ പാര്‍ട്ടിയെന്നും അഞ്ജു പറയുന്നു.