യുഎസ് ഓപണ്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം
വനിതാവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ സ്ട്രിക്കോവ സഖ്യവും ക്വാര്‍ട്ടറിലേക്ക് മുന്നേറി.
രണ്ടാം സീഡ് ആന്‍ഡി മറെയും നിലവിലെ വനിതാ ചാമ്പ്യന്‍ സെറീന വില്യംസും യുഎസ് ഓപണ്‍ ടെന്നീസിന്റെ ക്വാര്‍ട്ടറില്‍ കടന്നു. നാലാം റൗണ്ടില്‍ 22 ആം സീഡ് ഗ്രിഗര്‍ ദിമിത്രോവിനെയാണ് മറെ തോല്‍പ്പിച്ചത്. വനിതാവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ സ്ട്രിക്കോവ സഖ്യവും ക്വാര്‍ട്ടറിലേക്ക് മുന്നേറി.
22 ആം സീഡ് ഗ്രിഗര്‍ ദിമിത്രോവിനെതിരെ അനായാസമായാണ് ഒളിന്പിക്‌സ് ചാമ്പ്യന്‍ കൂടിയായ ആന്‍ഡി മറെ ജയിച്ചു കയറിയത് സ്‌കോര്‍ 6 -1, 6-2, 6-2. ഇവാന്‍ കാര്‍ലോവിച്ചിനെ തോല്‍പ്പിച്ച് ആറാം സീഡ് ജപ്പാന്റെ കെയ്ല്‍ നിഷിക്കോരിയും ക്വാര്‍ട്ടറില്‍ കടന്നു. എന്നാല്‍ മൂന്നാം സീഡ് സ്റ്റാനിസ്ലാസ് വാവ്‌റിങ്കനാല് സെറ്റ് നീണ്ട പോരാട്ടത്തിന് ശേഷമാണ് യുക്രൈയിനിന്റെ ഇല്യ മര്‍ഷെങ്കോയെ തോല്‍പ്പിച്ചത്.
വനിതാ വിഭാഗം മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്‍ സെറീന വില്യംസ് അനായാസം ക്വാര്‍ട്ടറിലേക്ക് മുന്നേറി. കസാക്കിസ്ഥാന്റെ യാരോസ്ലാവ ഷ്വെഡോവയെയാണ് സെറീന തോല്‍പിച്ചത്. അതേസമയം നാലാം സീഡ് പോളണ്ടിന്റെ അഗ്‌നിയേസ്‌ക റഡ്വാന്‍സ്‌കക്ക് നാലാം റൗണ്ടില്‍ കാലിടറി. ക്രൊയേഷ്യയുടെ പുത്തന്‍ താരോദയം അനാ കൊഞ്ചാണ് റഡ്വാന്‍സ്‌കയെ അട്ടിമറിച്ചത്
അമേരിക്കയുടെ നിക്കോള്‍ ഗിബ്‌സ് ജപ്പാന്റെ നാവോ ഹിബിനോ സഖ്യത്തെയാണ് സാനിയ സഖ്യം തോല്‍പിച്ചത്.