ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നെങ്കില്‍ വീടിനു മുന്നില്‍ ധര്‍ണ നടത്തുമായിരുന്നുവെന്ന് ഗവാസ്കര്‍
ബാറ്റിങ് ക്രമത്തില്‍ നാലമനായോ അഞ്ചാമനായോ ധോണിയെ കൊഹ്‍ലി ഉപയോഗിക്കുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ അഭിപ്രായപ്പെട്ടു. ഇന്നും മികച്ച ഫിനിഷറാണ് ധോണി.......
മഹേന്ദ്ര സിങ് ധോണി ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിക്കാതെ ഏകദിന, ട്വന്‍റി20 നായകസ്ഥാനം മാത്രം ഉപേക്ഷിച്ചതില്‍ സന്തോഷമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ മനോഹര്‍ ഗവാസ്കര്‍. ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ധോണി തീരുമാനിച്ചിരുന്നെങ്കില്‍ തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് ധോണിയുടെ വീട്ടിനു മുന്നില്‍ ധര്‍ണ നടത്തുന്ന ആദ്യ വ്യക്തി താനാകുമായിരുന്നുവെന്നും ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു.
വിനാശകാരിയായ ഒരു കളിക്കാരനാണ് ധോണി ഇപ്പോഴും. ഒരു ഓവറിനുള്ളില്‍ ഒരു മത്സരത്തിന്‍റെ ഗതി മാറ്റിമറിക്കാനാകുന്ന കളിക്കാരനാണ് അദ്ദേഹം. ധോണിയെ ഇന്ത്യക്ക് വല്ലാതെ ആവശ്യമുള്ള സമയമാണിത്. അതിനാല്‍ തന്നെ കളത്തില്‍ തുടരാനുള്ള അദ്ദേഹത്തിന്‍റെ തീരുമാനത്തില്‍ ഞാന്‍ ഏറെ സന്തോഷവാനാണ് - ഗവാസ്കര്‍ പറഞ്ഞു.
ബാറ്റിങ് ക്രമത്തില്‍ നാലമനായോ അഞ്ചാമനായോ ധോണിയെ കൊഹ്‍ലി ഉപയോഗിക്കുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ അഭിപ്രായപ്പെട്ടു. ഇന്നും മികച്ച ഫിനിഷറാണ് ധോണി. പക്ഷേ നാലമനായോ അഞ്ചാമനായോയായി ഇറങ്ങി മികച്ച ഒരു ഇന്നിങ്സ് പുറത്തെടുത്ത് ഫിനിഷ് ചെയ്യാനും ധോണിക്ക് കഴിയും.