ഇന്ത്യാക്കാരെ കളിയാക്കിയ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന് സെവാഗിന്റെ വെടിക്കെട്ട് മറുപടി

Update: 2017-10-18 18:21 GMT
Editor : Jaisy
ഇന്ത്യാക്കാരെ കളിയാക്കിയ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന് സെവാഗിന്റെ വെടിക്കെട്ട് മറുപടി
Advertising

പ്രമുഖ ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകന്‍ പിയേര്‍സ് മോര്‍ഗനാണ് ഇത്തവണ വീരുവിന്റെ വാക്കിന് ഇരയായയത്

ക്രീസില്‍ വെടിക്കെട്ട് പോലെ റണ്ണുകള്‍ വാരിക്കൂട്ടാന്‍ മാത്രമല്ല കുറിക്കു കൊള്ളുന്ന വാക്കുകള്‍ കൊണ്ട് എതിരാളിയെ തളര്‍ത്താനും തനിക്ക് സാധിക്കുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ക്രിക്കറ്റ്താരം വീരേന്ദര്‍ സെവാഗ്.

പ്രമുഖ ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകന്‍ പിയേര്‍സ് മോര്‍ഗനാണ് ഇത്തവണ വീരുവിന്റെ വാക്കിന് ഇരയായയത്. വടി കൊടുത്ത് അടിമേടിച്ച പ്രതീതിയായിരുന്നു മോര്‍ഗനും. റിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മെഡല്‍ നേട്ടത്തെ കളിയാക്കി മോര്‍ഗന്‍ ട്വിറ്ററില്‍ കുറിച്ച വാക്കുകളാണ് വീരുവിനെ പ്രകോപിപ്പിച്ചത്. 120 ജനസംഖ്യ ഉള്ള ഇന്ത്യ ഒളിമ്പിക്സില്‍ രണ്ട് മെഡലുകള്‍ മാത്രം നേടിയിരിക്കുന്നു. ഇതില്‍ ഇത്ര സന്തോഷിക്കാനും ആഘോഷിക്കാനും എന്തിരിക്കുന്നു എന്നായിരുന്നു മോര്‍ഗന്റെ ട്വീറ്റ്. കുറച്ചു നിമിഷങ്ങള്‍ക്കകം സെവാഗിന്റെ ചുട്ട മറുപടിയും വന്നു. ഞങ്ങള്‍ ഇന്ത്യക്കാര്‍ ചെറിയ സന്തോഷങ്ങള്‍ പോലും വലുതായി ആഘോഷിക്കുന്നവരാണ് ക്രിക്കറ്റ് കണ്ട് പിടിച്ചത് ഇംഗ്ലണ്ടാണെങ്കിലും ഇത് വരെ ലോകക്കപ്പ് ക്രിക്കറ്റ് സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചിട്ടില്ലെന്നും പിന്നെന്തിനാണ് വീണ്ടും വീണ്ടും ലോകകപ്പില്‍ പങ്കെടുക്കുന്നതെന്നുമായിരുന്നു വീരുവിന്റെ മറുപടി ട്വീറ്റ്.

കലി അടങ്ങാതെ വീണ്ടും മോര്‍ഗന്‍ ട്വിറ്ററില്‍ വാക്പോര് നടത്തി. ക്രിക്കറ്റ് ഇതിഹാസം കെവിന്‍ പീറ്റേഴ്സണ്‍ കളിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ഇംഗ്ലണ്ട് ലോകകപ്പ് നേടുമായിരുന്നുവെന്നും കെവിന്റെ സാന്നിധ്യത്തില്‍ ട്വന്റി-20 ലോകകപ്പില്‍ മുത്തമിട്ടുവെന്നും മോര്‍ഗന്‍ കുറിച്ചു. അതിനും സെവാഗിന്റെ കയ്യില്‍ മറുപടിയുണ്ടായിരുന്നു. 2007 ലോകകപ്പില്‍ പീറ്റേഴ്സണ്‍ കളിച്ചിരുന്നുവെന്നും എന്നിട്ടും ഇംഗ്ലണ്ട് ലോകകപ്പ് നേടിയില്ലെന്നും വീരു മറുപടി നല്‍കി.

മോര്‍ഗന്റെ അനാവശ്യ കമന്റിനെതിരെ ഇന്ത്യക്കാര്‍ രൂക്ഷമായി പ്രതികരിച്ചു. എഴുത്തുകാരനായ ചേതന്‍ ആനന്ദും ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണുമെല്ലാം മോര്‍ഗന്റെ ട്വീറ്റിനെതിരെ രംഗത്ത് വന്നു. ഇതിന് പിന്നാലെയായിരുന്നു മോര്‍ഗന്റെ നാവടയ്ക്കാന്‍ പോന്ന സെവാഗിന്റെ മറുപടി. സെവാഗിന്റെ ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്.

ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി റിയോയിലെത്തിയ ഇന്ത്യക്ക് ആകെ രണ്ട് മെഡലേ ഒളിമ്പിക്സില്‍ നിന്നും നേടാനായുള്ളൂ. ബാഡ്മിന്റണില്‍ വെള്ളി നേടിയ പി.വി സിന്ധുവും ഗുസ്തിയില്‍ വെങ്കലം കരസ്ഥമാക്കിയ സാക്ഷി മാലികുമാണ് ഇന്ത്യയുടെ അഭിമാനമായത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News