ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പി.ആര്‍. ശ്രീജേഷ് നയിക്കും

Update: 2017-11-08 02:57 GMT
Editor : Ubaid
ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പി.ആര്‍. ശ്രീജേഷ് നയിക്കും
Advertising

ചാംപ്യന്‍സ് ഹോക്കിയില്‍ ഇന്ത്യയെ രണ്ടാം സ്ഥാനത്തെത്തിച്ച ശ്രീജേഷിന്റെ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ക്യാപ്റ്റന്‍ പദവി

Full View

റിയോ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ മലയാളിയായ പി.ആര്‍. ശ്രീജേഷ് നയിക്കും. ആദ്യാമായാണ് ഒളിംപിക് ഗെയിം മത്സരങ്ങളില്‍ ഒരു ഇന്ത്യന്‍ ടീമിനെ മലയാളി നയിക്കുന്നത്. ചാംപ്യന്‍സ് ഹോക്കിയില്‍ ഇന്ത്യയെ രണ്ടാം സ്ഥാനത്തെത്തിച്ച ശ്രീജേഷിന്റെ മിന്നുംപ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ക്യാപ്റ്റന്‍ പദവി. 16 അംഗ ടീമിൽ ലൈംഗിക വിവാദത്തില്‍പെട്ട മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗ് ടീമില്‍ തിരിച്ചെത്തിയെങ്കിലും നായകപദവി നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ സുശീല ചാനു നയിക്കും.

മുൻ ക്യാപ്റ്റൻ സർദാർ സിങ്ങുമുണ്ട്. വനിതാ ടീമിനെ സുശീല ചാനു നയിക്കും. ചാംപ്യൻസ് ട്രോഫിയിലെ മികച്ച പ്രകടനമാണ് ശ്രീജേഷിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തുണയായത്. ചാംപ്യൻസ് ട്രോഫിയിലും ശ്രീജേഷായിരുന്നു ക്യാപ്റ്റൻ. രണ്ടു വർഷമായി ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ശ്രീജേഷ് എറണാകുളം പള്ളിക്കര സ്വദേശിയാണ്. കഴിഞ്ഞ ഇഞ്ചോൺ ഏഷ്യൻ ഗെയിംസിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ ജേതാക്കളായപ്പോൾ, ടൈബ്രേക്കറിൽ തിളങ്ങിയ ഗോൾകീപ്പർ ശ്രീജേഷായിരുന്നു ടീമിന്റെ ഹീറോ. 2006 മുതൽ ഇന്ത്യൻ ടീമിനൊപ്പമുള്ള താരമാണ് ശ്രീജേഷ്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News