യുവേഫ കപ്പ് റയല്‍ മാഡ്രിഡിന്
Update: 2017-11-13 17:59 GMT
നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടിയതിനെ തുടര്‍ന്ന് മത്സരം അധിക സമയത്തേക്ക് നീണ്ടു
യുവേഫ സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡിന്. സെവിയ്യയെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് റയലിന്റെ കിരീട നേട്ടം.
നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടിയതിനെ തുടര്‍ന്ന് മത്സരം അധിക സമയത്തേക്ക് നീണ്ടു. അധിക സമയത്തിന്‍റെ അവസാന മിനിറ്റില്‍ ഡാനിയേല്‍ കാര്‍വഹാലാണ് റയലിന്റെ വിജയഗോള്‍ നേടിയത്. നേരത്തെ നിശ്ചിത സമയത്തിന്റെ രണ്ടാം ഇഞ്ച്വറി സമയത്ത് സെര്‍ജിയോ റാമോസ് നേടിയ ഗോളാണ് മത്സരം അധിക സമയത്തേക്ക് നീട്ടിയത്.