പ്രീമിയര്‍ ലീഗ് കിരീടം ലെസ്റ്റര്‍ സിറ്റിക്ക്
രണ്ട് മത്സരങ്ങള്‍ ശേഷിക്കെയാണ് ലെസ്റ്റര്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ചെല്‍സി-ടോട്ടനം മത്സരം സമനിലയായതോടെയാണ് ലെസ്റ്റര്‍ കിരീടമുറപ്പിച്ചത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ലെസ്റ്റര്‍ സിറ്റിക്ക്. രണ്ട് മത്സരങ്ങള്‍ ശേഷിക്കെയാണ് ലെസ്റ്റര്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ചെല്‍സി-ടോട്ടനം മത്സരം സമനിലയായതോടെയാണ് ലെസ്റ്റര്‍ കിരീടമുറപ്പിച്ചത്.
ചെല്‍സിയെ തോല്‍പ്പിച്ച് കിരീട പ്രതീക്ഷ നിലനിര്‍ത്താമെന്ന ടോട്ടനത്തിന്റെ സ്വപനങ്ങളെല്ലാം സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ തകര്‍ന്നടിഞ്ഞു. രണ്ട് കളികള്‍ ശേഷിക്കെ 77 പോയിന്റുമായി ഇക്കാലം വരെ ദുര്‍ബലരെന്ന് വിളിച്ച ലെസ്റ്റര്‍ സിറ്റി അങ്ങനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് രാജാക്കന്മാരായി. ചെല്‍സിയോടേറ്റ സമനില അത് മറക്കാനാകും ഇനി ടോട്ടനം ശ്രമിക്കുക. ജയം കൈപ്പിടിയിലൊതുക്കാമായിരുന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ട ശേഷമാണ് ടോട്ടനം സമനിലയില് കുരുങ്ങിയത്.
മുപ്പത്തഞ്ചാം മിനിറ്റില്‍ ഹാരി കെയിനും 44 മിനിറ്റില്‍ ഹ്യൂങ് മിന്‍ സോനും ടോട്ടനത്തിനായി ലക്ഷ്യം കണ്ടു. എന്നാല്‍ രണ്ടാം പകുതിയില്‍ ഗാരി കാഹിലിലൂടെ ചെല്‍സി ഒരു ഗോള്‍ മടക്കി. കളി അവസാനത്തോടടുക്കെ 83 മിനിറ്റില്‍ ടോട്ടനത്തിന്‍റെ എല്ലാ പ്രതീക്ഷകള്‍ക്കും വിള്ളല്‍ വീഴ്ത്തി എദന്‍ ഹസാര്‍ഡിലൂടെ ചെല്‍സി സമനില ഗോള്‍ കണ്ടെത്തി.
അവസാനനിമിഷം ഒരു ഗോളിനായി ടോട്ടനം പൊരുതിയെങ്കിലും നേടാനായില്ല. ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചാലും ടോട്ടനത്തിന് ലെസ്റ്ററിന്റെ പോയിന്റ് മറികടക്കാനാകില്ല