രാഹുലിന് ഐപിഎല്‍ നഷ്ടമാകും

Update: 2017-11-23 05:54 GMT
Editor : admin
രാഹുലിന് ഐപിഎല്‍ നഷ്ടമാകും
Advertising

 നായകന് പുറമെ രാഹുലിനെ കൂടെ നഷ്ടമാകുന്നത് ബംഗളൂരു ടീമിനെ സമ്മര്‍ദത്തിലാക്കും. ഏപ്രില്‍ അഞ്ചിന് ഉദ്ഘാടന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തോടെയാണ് റോയല്‍ ചലഞ്ചേഴ്സ് ഈ...

ഇന്ത്യന്‍ ടെസ്റ്റ് ടീം ഓപ്പണറും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് ടീം അംഗവുമായ കെ എല്‍ രാഹുലിന് ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ നഷ്ടമാകും. തോളിന് പരിക്കേറ്റതാണ് താരത്തിന് വിനയായത്. ശസ്ത്രക്രിയക്കായി രാഹുല്‍ ഉടന്‍ തന്നെ ലണ്ടിനലേക്ക് തിരിക്കുമെന്നാണ് സൂചന. ആസ്ത്രേലിയക്കെതിരായ ടെസ്റ്റ് പരന്പരയില്‍ ഇന്ത്യയുടെ മികച്ച രണ്ടാമത്തെ റണ്‍ വേട്ടക്കാരനായിരുന്നു രാഹുല്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരക്കിടെയാണ് രാഹുലിന് പരിക്കേറ്റത്. ഓസീസിനെതിരെ കളത്തിലിറങ്ങിയെങ്കിലും പരിക്കില്‍ നിന്നും താരം പൂര്‍ണമായും മുക്തനായിരുന്നില്ല.

ആസ്ത്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റ വിരാട് കൊഹ്‍ലിക്കും ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകും. നായകന് പുറമെ രാഹുലിനെ കൂടെ നഷ്ടമാകുന്നത് ബംഗളൂരു ടീമിനെ സമ്മര്‍ദത്തിലാക്കും. ഏപ്രില്‍ അഞ്ചിന് ഉദ്ഘാടന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തോടെയാണ് റോയല്‍ ചലഞ്ചേഴ്സ് ഈ വര്‍ഷത്തെ ഐപിഎല്‍ പോരാട്ടത്തിന് തുടക്കം കുറിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News