വെയ്ല്‍സ് താരം ജോ ലെഡ്ലിയുടെ വിവാഹം മാറ്റിവെച്ചു; കാരണമിതാണ്...
വെയ്ല്‍സിന്റെ അപ്രതീക്ഷിത സെമി പ്രവേശത്തോടെ പ്രതിസന്ധിയിലായ ഒരാളുണ്ട്. മധ്യനിര താരം ജോ ലെഡ്ലി. ടീം സെമിയിലെത്തിയതോടെ ശനിയാഴ്ച നടക്കേണ്ട ലെജ്ലിയുടെ കല്യാണമാണ് മാറ്റിവെച്ചത്.
വെയ്ല്‍സിന്റെ അപ്രതീക്ഷിത സെമി പ്രവേശത്തോടെ പ്രതിസന്ധിയിലായ ഒരാളുണ്ട്. മധ്യനിര താരം ജോ ലെഡ്ലി. ടീം സെമിയിലെത്തിയതോടെ ശനിയാഴ്ച നടക്കേണ്ട ലെജ്ലിയുടെ കല്യാണമാണ് മാറ്റിവെച്ചത്.
വെയ്ല്‍സ് യൂറോ കപ്പിന് യോഗ്യത നേടുന്നതിനും മുന്‍പ് നിശ്ചയിച്ചതായിരുന്നു ജോ ലെഡ്ലിയും റൂബി മെയ് റിഡ്ജ്വെയും തമ്മിലുള്ള കല്യാണം. പ്രവചനകളും പ്രതീക്ഷകളും തെറ്റിച്ച് കന്നിയങ്കക്കാരായ വെയ്ല്‍സ് യൂറോകപ്പില്‍ മുന്നേറിയതോടെ ജൂലൈ 9ന് നടക്കേണ്ട കല്യാണം മാറ്റിവെച്ചിരിക്കുകയാണ്. വെയ്ല്‍സ് നായകനായ ഗ്യാരത് ബെയിലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ചില കാര്യങ്ങള്‍ ആകസ്മികമായി സംഭവിക്കുന്നതാണ്. യൂറോ കപ്പിന് ശേഷം ടീമംഗങ്ങള്‍ തന്നെ മുന്‍ കയ്യെടുത്ത് ലെഡ്ലിയുടെ കല്യാണം നടത്തുമെന്നും ബെയില്‍ പറഞ്ഞു. ഏറെക്കാലമായി പ്രണയത്തിലാണ് റൂബിയും ലെഡ്ലിയും. ഇവര്‍ക്ക് ലൈല, റീവ എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികളുമുണ്ട്. വെയ്ല്‍സിന്റെ സെമി പ്രവേശത്തോടെ പ്രതിരോധ നിര താരം ക്രിസ് ഗന്ററിനും ഒരു പ്രധാന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ല. വ്യാഴാഴ്ച മെക്സിക്കോയില്‍ നടക്കുന്ന സഹോദരന്റെ കല്യാണത്തില്‍ പങ്കെടുക്കാനാകാത്തതിന്റെ ദുഖത്തിലാണ് ക്രിസ്. ജയിച്ചാലും ഇല്ലെങ്കിലും വെയ്ല്‍സിന്റെ സെമിപ്രവേശം ഇപ്പോഴേ നാട്ടില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.