മൊഹാലി ടെസ്റ്റില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

Update: 2017-11-29 20:05 GMT
Editor : admin
മൊഹാലി ടെസ്റ്റില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം
Advertising

വര്‍ഷങ്ങള്‍ക്ക് ശേഷം ടീമിലെത്തിയ പാര്‍ഥിവ് പട്ടേല്‍ രണ്ടാം ഇന്നിംങ്സില്‍ 54 പന്തില്‍ 67 റണ്‍സ് നേടി നേടി. 

മൊഹാലി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് എട്ടുവിക്കറ്റ് ജയം. 103 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. പാര്‍ഥിവ് പട്ടേല്‍ 54 പന്തില്‍ 67 റണ്‍സ് നേടി നേടി.

നാലാം ദിനം രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 236 റണ്‍സിന് എല്ലാവരും പുറത്തായി. ജോ റൂട്ടും കൌമാര താരം ഹസീബ് ഹമീദും നേടിയ അര്‍ധ ശതകങ്ങളാണ് ഇംഗ്ലണ്ടിന് അല്‍പ്പമെങ്കിലും ആശ്വാസം സമ്മാനിച്ചത്. റൂട്ട് 78 റണ്‍സെടുത്തപ്പോള്‍ ഹമീദ് 59 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി അശ്വിന്‍ മൂന്ന് വിക്കറ്റും ജഡേജ, സമി, ജയന്ത് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മൊഹാലിയിലെ ജയത്തോടെ അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News