യൂറോയില്‍ ജയമുറപ്പിച്ച് പറങ്കിപ്പട ഇന്നിറങ്ങും

Update: 2017-12-03 11:29 GMT
Editor : admin
യൂറോയില്‍ ജയമുറപ്പിച്ച് പറങ്കിപ്പട ഇന്നിറങ്ങും
Advertising

യൂറോ കപ്പില്‍ പോര്‍ച്ചുഗല്‍ ഇന്നിറങ്ങുന്നു. ദുര്‍ബലരായ ഐസ് ലാന്‍ഡാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍.

യൂറോ കപ്പില്‍ പോര്‍ച്ചുഗല്‍ ഇന്നിറങ്ങുന്നു. ദുര്‍ബലരായ ഐസ് ലാന്‍ഡാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍. ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ കരുത്തിലാണ് പോര്‍ച്ചുഗല്‍ ബൂട്ടുകെട്ടുന്നത്. രാത്രി പന്ത്രണ്ടരക്കാണ് മത്സരം.

2004 ലെ യൂറോ കപ്പ് പോര്‍ച്ചുഗല്‍ നിരയ്ക്ക് മറാക്കാനാകില്ല. കപ്പു നേടുമെന്ന് ഫുട്ബോള്‍ പണ്ഡിതന്മാര്‍ പ്രവചിച്ചു. ഫൈനലില്‍ ഗ്രീസിനോട് തോല്‍വിയറിഞ്ഞു. പ്രധാന ടൂര്‍ണമെന്‍റുകളില്‍ കാലിടറുന്ന പതിവാണ് പോര്‍ച്ചുഗലിന്. ഇക്കുറിയും പ്രതീക്ഷകളും പേറിയാണ് പറങ്കികള്‍ ഐസ്ലാന്‍ഡിനെതിരെ ബൂട്ടുകെട്ടുക. ക്രിസ്ത്യാനോയുടെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങുന്ന പോര്‍ച്ചുഗലിന് യുവതാരങ്ങളാണ് കരുത്ത്. അനുഭവ സമ്പന്നനായ റൊണാള്‍ഡോ തന്നെയാണ് ടീമിന്റെ നട്ടെല്ല്. നാനി, റിക്കാര്‍ഡോ ക്യൂറേസ്മയും എഡറും മുന്നേറ്റനിരയിലെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. മധ്യനിരയിലെ കരുത്തനായ ജാവോ മുട്ടീനോയുടെ പരിക്ക് പോര്‍ച്ചുഗലിന് തിരിച്ചടിയാണ്. ആദ്യമായാണ് ഐസ് ലാന്‍ഡ് യൂറോ കപ്പിന് യോഗ്യത നേടുന്നത്. മുന്‍ സ്വീഡിഷ് താരം ലാര്‍സ് ലാഗര്‍ബാക്കാണ് ടീമിന്റെ പരിശീലകന്‍. ഗെയ്ല്‍ഫി സിഗുര്‍സണിന്റെ ഫോമിലാണ് ഐസ്ലാന്‍ഡിന്‍റെ പ്രതീക്ഷ. മധ്യനിര ടീമിന് കരുത്ത് പകരുമ്പോള്‍ മുന്നേറ്റത്തില്‍ കാര്യങ്ങള്‍ ഭദ്രമല്ല. പരിചയ സമ്പന്നനായ സ്ട്രൈക്കര്‍ കോള്‍ബീന്‍ സിഗ്തോഴ്സന്‍ പരിക്കിന്റെ പിടിയിലാണ്. യോഗ്യതാ റൌണ്ടില്‍ 10 കളികളില്‍ ആറിലും ജയിച്ചാണ് ഐസ് ലാന്‍ഡിന്റെ വരവ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News