ഏപ്രില്‍ 30 ന് ശേഷമുള്ള ഐപിഎല്‍ മത്സരങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്നും മാറ്റണമെന്ന് കോടതി
ഇതോടെ 13 മത്സരങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്നും മാറ്റുവാന്‍ ബിസിസിഐ നിര്‍ബന്ധിതമാകും. രണ്ട് പ്ലേ ഓഫ് മത്സരങ്ങളും ഫൈനലും ഇതില്‍.....
ഏപ്രില്‍ 30 ന് ശേഷമുള്ള ഐപിഎല്‍ മത്സരങ്ങള്‍ മഹാരാഷ്ട്രയുടെ പുറത്തു നടത്തണമെന്ന് മുംബൈ ഹൈക്കോടതി. മഹാരാഷ്ട്രയിലെ കടുത്ത ജലക്ഷാമം കണക്കിലെടുത്താണ് നടപടി. ഐപിഎല്‍ മത്സരങ്ങള്‍ മാറ്റുന്നത് ശാശ്വതമായ പരിഹാരമാകില്ലെങ്കിലും വെള്ളം വരള്‍ച്ചാബാധിത മേഖലകളിലേക്ക് തിരിച്ചുവിടുന്നത് ചെറിയ തോതിലെങ്കിലും പ്രശ്നപരിഹാരത്തിന് സഹായകകരമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇതോടെ 13 മത്സരങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്നും മാറ്റുവാന്‍ ബിസിസിഐ നിര്‍ബന്ധിതമാകും. രണ്ട് പ്ലേ ഓഫ് മത്സരങ്ങളും ഫൈനലും ഇതില്‍ ഉള്‍പ്പെടും. മത്സരങ്ങള്‍ പൂനൈയില്‍ നിന്ന് മാറ്റുക ബുദ്ധിമുട്ടാണെന്നും മുംബൈ , പൂനൈ ടീം ഉടമകള്‍ മുഖ്യമന്ത്രിയുടെ വരള്‍ച്ച ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ച് കോടി രൂപ വീതം നല്‍കാന്‍ സമ്മതമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ബിസിസിഐ കോടതിയെ അറിയിച്ചിരുന്നു.