നെറ്റ് ലോകത്ത് മലയാളി തന്നെ പുലി. എമേര്‍ജിഭ് പ്ലേയര്‍ വോട്ടിങില്‍ ബേസില്‍ തന്പി ബഹുദൂരം മുന്നില്‍

Update: 2017-12-19 12:59 GMT
Editor : admin
നെറ്റ് ലോകത്ത് മലയാളി തന്നെ പുലി. എമേര്‍ജിഭ് പ്ലേയര്‍ വോട്ടിങില്‍ ബേസില്‍ തന്പി ബഹുദൂരം മുന്നില്‍
Advertising

പ്രേക്ഷകരുടെ വോട്ടിങിനൊപ്പം കമന്‍റേറ്റര്‍മാരുടെ അഭിപ്രായവും കണക്കിലെടുത്താണ് വളര്‍ന്നുവരുന്ന മികച്ച യുവതാരത്തെ തെരഞ്ഞെടുക്കുന്നത്.

ഐപിഎല്ലിലെ വളര്‍ന്നു വരുന്ന മികച്ച താരത്തിനുള്ള എമേര്‍ജിങ് പ്ലേയര്‍ പുരസ്കാരത്തിനായുള്ള വോട്ടെടുപ്പില്‍ മലയാളി താരം ബേസില്‍ തന്പി ബഹുദൂരം മുന്നില്‍. ആദ്യ ഘട്ടങ്ങളില്‍ ഒന്നാമതായിരുന്ന മുംബൈയുടെ താരം നിധീഷ് റാണയെ പിന്തള്ളിയാണ് ബേസിലിന്‍റെ മുന്നേറ്റം. ഇതുവരെ പോള്‍ ചെയ്ത വോട്ടില്‍ 68.5 ശതമാനവും ബേസിലാണ് സ്വന്തമാക്കിയത്. 18.5 ശതമാനം വോട്ടുകള്‍ മാത്രമാണ് റാണക്കുള്ളത്. പ്രേക്ഷകരുടെ വോട്ടിങിനൊപ്പം കമന്‍റേറ്റര്‍മാരുടെ അഭിപ്രായവും കണക്കിലെടുത്താണ് വളര്‍ന്നുവരുന്ന മികച്ച യുവതാരത്തെ തെരഞ്ഞെടുക്കുന്നത്. ഇന്‍റര്‍നെറ്റ് ലോകത്തെ പുലികളായ മലയാളികള്‍ ഉണര്‍ന്നതോടെയാണ് ബേസിലിനായുള്ള വോട്ടുകള്‍ റോക്കറ്റ് വേഗത്തില്‍ ഉയര്‍ന്നു പൊങ്ങിയത്. ബേസിലിനായി സോഷ്യല്‍മീഡിയയില്‍ വന്‍ തോതിലുള്ള പ്രചരണമാണ് നടക്കുന്നത്.

ഒന്പത് മത്സരങ്ങള്‍ ഇതുവരെയായി കളിച്ചിട്ടുള്ള ബേസില്‍ എട്ട് ഇരകളെയാണ് വീഴ്ത്തിയിട്ടുള്ളത്. ബ്രെറ്റ് ലീയുടെ മറ്റൊരു പതിപ്പെന്ന് സാക്ഷാല്‍ മഗ്രാത്ത് വിശേഷിപ്പിച്ച യുവതാരത്തെ വ്യത്യസ്തമാക്കുന്നത് മികച്ച വേഗവും യോര്‍ക്കറുകല്‍ മികവോടെ പുറത്തെടുക്കാനുള്ള കഴിവുമാണ്

Tags:    

Writer - admin

contributor

Editor - admin

contributor

Similar News