രണ്ട് ഒളിംപിക് മെഡല്‍ നേടിയ സുശീല്‍ കുമാര്‍
2008ലെയും 2012ലെയും ഒളിംപിക്സുകളിലായിരുന്നു സുശീല്‍കുമാര്‍ ഇന്ത്യയുടെ അഭിമാനമായത്. 66 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലായിരുന്നു മെഡല്‍ നേട്ടങ്ങള്‍.
ഒളിംപിക്സില്‍ രണ്ട് മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരനാണ് സുശീല്‍കുമാര്‍. ഗുസ്തിയിലായിരുന്നു സുശീല്‍കുമാറിന്‍റെ മെഡല്‍ നേട്ടം. 2008ലെയും 2012ലെയും ഒളിംപിക്സുകളിലായിരുന്നു സുശീല്‍കുമാര്‍ ഇന്ത്യയുടെ അഭിമാനമായത്.
66 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലായിരുന്നു മെഡല്‍ നേട്ടങ്ങള്‍. ബെയ്ജിംഗ് ഒളിംപിക്സില്‍ വെങ്കലമാണ് സുശീല്‍കുമാര്‍ നേടിയത്. അഭിനവ് ബിന്ദ്രയുടെ സ്വര്‍ണ്ണത്തിന് തൊട്ടുപിന്നാലെയായിരുന്നു സുശീല്‍കുമാറിന്‍റെയും നേട്ടം. 1952ല്‍ ഹെല്‍സിങ്കിയില്‍ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ നേടിയ മെഡലായിരുന്നു ഇതിന് മുമ്പ് ഇതേ ഇനത്തില്‍ ലഭിച്ച മെഡല്‍. അന്ന് കെഡി യാദവിന് വെങ്കലം ലഭിച്ചിരുന്നു.
2012 ലണ്ടനിലെത്തിയതും മെഡല്‍ പ്രതീക്ഷയോടെയായാരുന്നു. ലണ്ടനില്‍ ഒരു പടി കൂടി കടന്ന് സുശീല്‍ വെള്ളിമെഡല്‍ നേട്ടത്തിലേക്കുയര്‍ന്നു. ഒളിംപിക്സില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് സുശീല്‍കുമാര്‍. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാല് സ്വര്‍ണ്ണവും ഏഷ്യന്‍ഗെയിംസില്‍ ഒരു സ്വര്‍ണ്ണവും രണ്ട് വെങ്കലവും സുശീല്‍കുമാര്‍ കരസ്ഥമാക്കിയിട്ടുണ്ട്.