സംസ്ഥാന സ്കൂള് ഗെയിംസിന് തുടക്കം
ഉപ്പള മണ്ണംകുഴി സ്റ്റേഡിയത്തിലും കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമായാണ് മേള നടക്കുന്നത്.
സംസ്ഥാന സ്കൂള് ഗെയിംസിന് കാസര്‍കോട് തുടക്കമായി. അഞ്ച് ഇനങ്ങളില്‍ സീനിയര്‍ ജൂനിയര്‍ വിഭാഗങ്ങളിലെ മത്സരങ്ങളാണ് കാസര്‍കോട് നടക്കുന്നത്. ഉപ്പള മണ്ണംകുഴി സ്റ്റേഡിയത്തിലും കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമായാണ് മേള നടക്കുന്നത്.
60-ാം സംസ്ഥാന സ്കൂള്‍ ഗെയിംസിന്റെ ഒന്നാം ഗ്രൂപ്പ് മത്സരങ്ങളാണ് കാസര്‍കോട് ഉപ്പള മണ്ണംകുഴി സ്റ്റേഡിയത്തിലും കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമായി നടക്കുന്നത്. നേര്‍ത്ത് , സൌത്ത് സോണ്‍ മത്സരത്തിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ ടീമുകളാണ് മേളയില്‍ പങ്കെടുക്കുന്നത്. 14 ജില്ലകളില്‍ നിന്നുള്ള 1396 കുട്ടികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.
ഫുട്ബോള്‍, കബഡി, ഹാന്‍ഡ് ബോള്‍, ബാഡ്മിന്റണ്‍, ഗുസ്തി എന്നീ ഇനങ്ങളിലാണ് കാസര്‍കോട് മത്സരം നടക്കുന്നത്. രണ്ടാം ഗ്രൂപ്പ് മത്സരങ്ങള്‍ തിരുവനന്തപുരത്തും മൂന്നാം ഗ്രൂപ്പ് മത്സരങ്ങള്‍ കോട്ടയത്തും നടക്കും. കാസര്‍കോട് നടക്കുന്ന മേള ബുധനാഴ്ച സമാപിക്കും.