ഏഴാം ജയം തേടി വിജേന്ദര്‍ ഇന്നിറങ്ങും

Update: 2017-12-26 14:33 GMT
Editor : Subin
ഏഴാം ജയം തേടി വിജേന്ദര്‍ ഇന്നിറങ്ങും
Advertising

ഇന്നത്തെ മത്സരം ജയിച്ച് ലോക റാങ്കിങില്‍ ആദ്യ പതിനഞ്ചില്‍ എത്തുകയാണ് വിജേന്ദറിന്‍റെ ലക്ഷ്യം. എതിരാളി ശക്തനാണെങ്കിലും മത്സരം ജയിക്കാനാകുമെന്ന പ്രതീക്ഷ വിജേന്ദര്‍ പങ്ക് വെച്ചു.

പ്രൊഫഷണല്‍ ബോക്സിങില്‍ തുടര്‍ച്ചയായ ഏഴാം ജയം തേടി ഇന്ത്യയുടെ വിജേന്ദര്‍ സിങ് ഇന്നിറങ്ങും. ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടത്തിനായുള്ള മത്സരത്തില്‍ ഓസ്ട്രേലിയന്‍ താരം കെറി ഹോപ്പാണ് എതിരാളി. രാത്രി ഏഴിന് ഡല്‍ഹിയിലെ ത്യാഗരാജ സ്റ്റേഡിയത്തിലാണ് മത്സരം.

പ്രൊഫഷണല്‍ ബോക്സിങ് രംഗത്തേക്ക് ചുവട് മാറിയ ശേഷം വിജേന്ദര്‍ സിങ് ഇത് വരെ തോല്‍വിയറിഞ്ഞിട്ടില്ല. മത്സരിച്ച ആറെണ്ണെത്തിലും എതിരാളികളെ ഇടിച്ച് വീഴ്ത്തിയാണ് വിജേന്ദര്‍ ജയിച്ചത്. ഇന്ന് തന്നേക്കാള്‍ മത്സര പരിചയമുള്ള കെറി ഹോപിനെയാണ് വിജേന്ദറിന് നേരിടേണ്ടത്. ഇത് വരെ മുപ്പത് മത്സരങ്ങള്‍ കളിച്ച ഹോപ് ഇരുപത്തിമൂന്നെണ്ണത്തിലും ജയം കണ്ടു. ഇടം കയ്യനാണെന്ന പ്രത്യേകതയും ഹോപിനുണ്ട്.

ഇന്നത്തെ മത്സരം ജയിച്ച് ലോക റാങ്കിങില്‍ ആദ്യ പതിനഞ്ചില്‍ എത്തുകയാണ് വിജേന്ദറിന്‍റെ ലക്ഷ്യം. എതിരാളി ശക്തനാണെങ്കിലും മത്സരം ജയിക്കാനാകുമെന്ന പ്രതീക്ഷ വിജേന്ദര്‍ പങ്ക് വെച്ചു. നേരത്തെ ലോക ബോക്സിങ് കൌണ്‍സിലിന്‍റെ യൂറോപ്യന്‍ മിഡില്‍വെയ്റ്റ് പട്ടം നേടിയിട്ടുണ്ട് കെറി ഹോപ്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News