സ്വിസ് കോട്ട തര്‍ക്കാനാകാതെ ഫ്രഞ്ച് പട

Update: 2017-12-27 07:49 GMT
Editor : admin
സ്വിസ് കോട്ട തര്‍ക്കാനാകാതെ ഫ്രഞ്ച് പട
Advertising

എഴുപത്തിയഞ്ചാം മിനിറ്റിലെ പയറ്റിന്റെ കിടിലന്‍ ഷോട്ടും പോസ്റ്റില്‍തട്ടി    മടങ്ങിയതോടെ ഫ്രഞ്ചുകാരുടെ ആക്രമണവും   അവസാനിച്ചു. അവസാന നിമിഷങ്ങള്‍ സ്വിസ് ടീമിന്റെതു കൂടി  ആയപ്പോള്‍......

പ്രതിയോഗികള്‍ തൊട്ടടുത്ത അയല്‍ക്കാരാണ്. പോരാത്തതിന് സ്വിറ്റ്സ് സര്‍ ലണ്ടില്‍ സംസാരിക്കുന്ന പ്രധാന ഭാഷകളില്‍ ഒന്ന് അവരുടെ പ്രതിയോഗികളുടെതും , ഇവരുടെ മുന്‍കാല ഏറ്റുമുട്ടലുകളും രസാവഹങ്ങളാണ് ,ലോക റാങ്കിങ്ങിലും ഇവര്‍ തൊട്ടടുത്ത സ്ഥാനങ്ങളിലാണ് സ്വീസ് ടീം 15 ഉം ഫ്രാന്‍സ് 17 ഉം,...,37 തവണ ഇവര്‍ ഏറ്റുമുട്ടിയപ്പോള്‍ ഫ്രാന്‍സിനു 16 തവണ വിജയിക്കുവാന്‍ കഴിഞ്ഞപ്പോള്‍ അയല്‍ക്കാര്‍ 12 തവണയും ,9 സമനിലകളും 67 നു എതിരെ 60 ഗോളുകള്‍..., ഫ്രാന്‍സിനു നേരിയ നേട്ടം .എന്നാല്‍ ഇതിനെക്കാള്‍ ഒക്കെ രസകരമായ സ്ഥിതി വിവരക്കണക്കാണ് ഇവരുടെ മുന്‍കാല ഏറ്റുമുട്ടലുകള്‍ക്ക് പറയുവാനുള്ളത്. ഇത്തവണത്തേതടക്കം കഴിഞ്ഞ 7 സാര്‍വ്വദേശീയ മത്സരങ്ങളില്‍ നാലിലും ഈ അയല്‍ക്കാര്‍ ഒരേ ഗ്രൂപ്പില്‍ തന്നെയാണ് ചെന്ന് പെട്ടത്. 2004 ലെ യൂറോ കപ്പിലും 2006 ലെ ലോകകപ്പിലും കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിലും പിന്നെ ഇപ്പോഴും , ഇതില്‍ ഒന്നിലും ഫ്രഞ്ചുകാര്‍ പരാജയപ്പെട്ടിരുന്നില്ലെന്ന സവിശേഷതയും ഈ ഏറ്റുമുട്ടലുകള്‍ക്കുണ്ട് ,

2014 ലോക കപ്പില്‍ തങ്ങളെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ഫ്രഞ്ച്കാര്‍ക്കെതിരെ പക വീട്ടുക എന്ന ലക്ഷ്യവുമായി സ്വിസ് പട കളത്തിലിറങ്ങിയപ്പോള്‍ ആതിഥേയരായ ഫ്രഞ്ചുകാര്‍ ഒരു പുതിയ വിശേഷണവുമായിട്ടാണ് ഇന്ന് സ്വിസ് ടീമിനെ നേരിട്ടത് ,"Kings of Sensation" ഇത്തവണ അവര്‍ ആദ്യ രണ്ടു മത്സരങ്ങളില്‍ നേടിയ നാലു ഗോളുകളില്‍ മൂന്നും ഫൈനല്‍ വിസിലിനു ഒപ്പമായിരുന്നു..... !.കാണികളെ ആകാംക്ഷയുടെ മുള്‍ മുനയില്‍ നിരത്തിയ ശേഷമുള്ള അവസാന സെക്കണ്ട് വിജയ ഗോളുകള്‍ ........!! അല്‍ബേനിയയെയും റൂമേനിയയെയും അവസാന നിമിഷം പരാജയപ്പെടുത്തി 6 പോയിന്റുകളുമായി ഏതാണ്ട് അടുത്ത റൌണ്ട് ഉറപ്പിച്ചിട്ടാണ് ഫ്രാന്‍സ് മൂന്നാം മത്സരത്തിനു ഇറങ്ങിയത്‌ എന്നാല്‍ സ്വിസ് ടീം ആകസ്മികമായി റൂമാനിയയോടു തോല്‍വി ഏറ്റു വാങ്ങിയത് അവര്‍ക്ക് ഇന്നത്തെ വിജയം അനിവാര്യമാക്കിയിരുന്നു , ഇവിടെ ശ്രദ്ധേയമായ ഒരു കാര്യമുണ്ട് .ഇതിനു മുന്‍പ് ഫ്രാന്‍സ് ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ചു കളി തുടങ്ങിയത് 1984 ലും 2000 ലും ആയിരുന്നു അന്നവര്‍ കപ്പും കയില്‍ ഒതുക്കിയിരുന്നു ...!! ഇത് മൂന്നാം വിജയത്തിനുള്ള മുന്നോടി ആകുമോ ?

4- 3 -3 രീതിയില്‍ ആക്രമണ പ്രതിരോധം സമുന്യയിപ്പിച്ചുകൊണ്ട്‌ ഫ്രാന്‍സും എമ്ബോളയെന്ന 19 കാരാന്‍ ഫോര്‍ വേഡിനെ സഫീറൊവിചുനു പകരം മുന്നേറ്റ നിരയുടെ ചുമതല എല്പ്പിച്ചുകൊണ്ട് സ്വിസ് ടീമും ആദ്യമേ കടന്നാക്രമാണങ്ങള്‍ ആസൂത്രം ചെയ്തു .ഒന്നാം മിനിറ്റില്‍ തന്നെ ഷെയറിന്റെ ഒരു ക്രോസ്സില്‍ ചാടിവീണ എമ്ബോള സ്വിസ്പ്രതിരോധനിരയെ പരീക്ഷിച്ചു , തൊട്ടടുത്ത നിമിഷം തന്നെ ഗ്രീസ്മാനും പോഗ്ബയും കിങ്ങ്സ്ലീ കോമനും കൂടി നടത്തിയ പ്രത്യാക്രമണവും കബായിയുടെ ഹെഡറും ഇഞ്ചു കളുടെ വ്യത്യാസത്തില്‍ പുറത്തുപോയി, എന്നാല്‍ പതിനൊന്നാം മിനിറ്റില്‍ പോഗ്ബ 30 മീറ്റര്‍ അകലെ നിന്ന് പായിച്ച അതിശക്ത മായ ഒരു ഷോട്ട് ബാറിനെ പ്രകമ്പനം കൊള്ളിച്ചപ്പോള്‍ ഇന്ന് ഫ്രാന്‍സിന്റെ ദിനം അല്ലന്നു തെളിയുകയായിരുന്നു , തികച്ചും വ്യതസ്തമായ രണ്ടു പകുതികളായിരുന്നു ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. ആദ്യ പകുതില്‍ ഫ്രഞ്ചുകാരും രണ്ടാം പകുതിയില്‍ സ്വിസ് ടീമും അധിപത്യം സ്ഥാപിച്ചു മുന്നേറി, സഗ്നാ , റാമി,എവ്രാ,കൊഷീന്‍ലി എന്നിവര്‍ അണിനിരന്ന ഫ്രഞ്ച് കോട്ട തകര്‍ക്കാനാകാതെ ഷക്കീറിയും, മെഹമീദിയും എമ്ബോളയും അകലെ നിന്നുള്ള ഷോട്ടുകള്‍ക്ക് ശ്രമിച്ചപ്പോള്‍ ഫ്രഞ്ച് നായകന്‍ കൂടിയായ ഗോളി ലോറീസിനു പിടിപ്പതു പണിയായി ,

മത്സരത്തെ സജീവമാക്കിയത് ഫ്രഞ്ച് കാരുടെ ഗതിവേഗത്തിന്റെ പ്രത്യാക്രമണങ്ങളായിരുന്നു. ഇടതുവശത്തുനിന്നു കിങ്ങ്സ്ലീ കോമനും വലതു വശത്ത്‌ നിന്ന് പുതുതായി ടീമില്‍ എത്തിയ സിസോക്കോയും കൊണ്ടെത്തിച്ച പന്തുകള്‍ ഗ്രീസ്മാനും പോഗ്ബയും സ്വിസ് ഗോളി യാന്‍ സമ്മറിന്റെ കൈകളില്‍ സുരക്ഷിത മായിട്ട് എത്തിച്ചുകൊണ്ടുമിരുന്നു , അറുപത്തി രണ്ടാം മിനിറ്റില്‍ ഫ്രഞ്ചു കാണികള്‍ക്ക് ആവേശം പകര്ന്നുകൊണ്ട് കൊമാനു പകാരം ദിമിത്രി പയറ്റു എത്തിയതോടെ ഫ്രഞ്ച് ആക്രമനനിര അതി ശക്തമായി ഏതു നിമിഷവും അവരുടെ ഗോള്‍ പിറന്നെക്കാമെന്നു തോന്നിപ്പിക്കും വിധമുള്ള മുന്നേറ്റങ്ങളും, ലോങ്ങ്‌റേഞ്ച് ഷോട്ടുകളുമായി ല ബ്ലൂസ് കളിയുടെ നിയന്ത്രണ ഏറ്റെടുത്തു. എഴുപത്തിയഞ്ചാം മിനിറ്റിലെ പയറ്റിന്റെ കിടിലന്‍ ഷോട്ടും പോസ്റ്റില്‍തട്ടി മടങ്ങിയതോടെ ഫ്രഞ്ചുകാരുടെ ആക്രമണവും അവസാനിച്ചു. അവസാന നിമിഷങ്ങള്‍ സ്വിസ് ടീമിന്റെതു കൂടി ആയപ്പോള്‍ ഇഞ്ചുറി സമയത്തെ ഫ്രഞ്ച് വിസമയം ആവര്‍ത്തിക്കാനാകാതെ ഇന്നത്തെ മത്സരം സമനിലയിലും 7 പോയിന്റുകളുമായി അവര്‍ അവസാന പതിനാറിലും എത്തി , ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി 4 പോയിന്റുമായി സ്വിറ്റ്സര്‍ലണ്ടും അവരെ പിന്തുടര്‍ന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News