ചാന്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കാന്‍ ബിസിസിഐക്ക് നിര്‍ദേശം

Update: 2017-12-30 16:37 GMT
Editor : admin
ചാന്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കാന്‍ ബിസിസിഐക്ക് നിര്‍ദേശം
Advertising

അതേസമയം ഞായറാഴ്ച നടക്കുന്ന വിപുലമായ യോഗത്തിനു ശേഷം ചാന്പ്യന്‍സ് ട്രോഫിയില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള തീരുമാനം പ്രഖ്യാപിക്കാനാണ് ബിസിസിഐ നീക്കം. ഈ തീരുമാനത്തിനെതിരെ പ്രത്യേക സമിതിക്ക് ആവശ്യമെങ്കില്‍....

ചാന്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച് സമിതി ബിസിസിഐക്ക് നിര്‍ദേശം നല്‍കി. നിലവിലുള്ള ചാന്പ്യന്‍സ് ട്രോഫി ജേതാക്കളായ ഇന്ത്യയൊഴികെ മറ്റെല്ലാവരും തന്നെ തങ്ങളുടെ ടീമുകളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഏപ്രില്‍ 25 നായിരുനനു ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തിയ്യതി. വരുമാനം പങ്കുവയ്ക്കുന്നതിനെച്ചൊല്ലി ഐസിസിയുമായി ഉടക്കി നില്‍ക്കുന്ന ബിസിസിഐ സമ്മര്‍ദ തന്ത്രമെന്ന നിലയില്‍ ചാന്പ്യന്‍സ് ട്രോഫിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന കാര്യം സജീവമായി പരിഗണിക്കുന്നതിനിടെയാണ് സമിതിയുടെ ഇടപെടല്‍. ടീമിനെ പ്രഖ്യാപിക്കുന്നത് നിയമപരമായി തിരിച്ചടിയാകില്ലെന്നും സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ക്രിക്കറ്റിനെ ഹനിക്കാത്ത തീരുമാനമാണ് ബിസിസിഐയില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കിയ സമിതി ടൂര്‍ണമെന്‍റില്‍ നിന്നും പിന്‍വാങ്ങാനുള്ള നീക്കത്തിനെതിരെയുള്ള തങ്ങളുടെ വികാരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യന്‍ ടീമിലെ ചില അംഗങ്ങളുമായി സംസാരിച്ച ശേഷമാണ് പ്രത്യേക സമിതി ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നാണ് സൂചന. അതേസമയം ഞായറാഴ്ച നടക്കുന്ന വിപുലമായ യോഗത്തിനു ശേഷം ചാന്പ്യന്‍സ് ട്രോഫിയില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള തീരുമാനം പ്രഖ്യാപിക്കാനാണ് ബിസിസിഐ നീക്കം. ഈ തീരുമാനത്തിനെതിരെ പ്രത്യേക സമിതിക്ക് ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും ക്രിക്കറ്റാണ് തങ്ങളെ മുന്നോട്ട് നയിക്കുന്ന വികാരമെന്നുമാണ് ബിസിസിഐ നിലപാട്.

ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് വ്യക്തമായ ചിത്രം ആവശ്യപ്പെട്ട് സ്റ്റാര്‍ ഇന്ത്യയും ഐസിസിയെ സമീപിച്ചിട്ടുള്ള. ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ മേഖലയിലെ സംപ്രക്ഷേപണ അവകാശം സ്റ്റാറിനാണ്. ഇന്ത്യ വിട്ടു നില്‍ക്കുകയാണെങ്കില്‍ ടിവി പ്രേക്ഷകരുടെ സംഖ്യയില്‍ വന്‍ ഇടിവ് ഉണ്ടാകുമെന്നും ഇത് പരസ്യദാതാക്കളെ പിന്നോട്ട് വലിക്കുമെന്നുമാണ് സ്റ്റാറിന്‍റെ ഭയം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News