കൊഹ്‍ലിയെ കുറിച്ച് കുംബ്ലെക്ക് പറയാനുള്ളത്...

Update: 2017-12-31 18:54 GMT
കൊഹ്‍ലിയെ കുറിച്ച് കുംബ്ലെക്ക് പറയാനുള്ളത്...
Advertising

പലഘട്ടത്തിലും രക്ഷകനായ കൊഹ്‍ലിയുടെ മൈതാനത്തെ ആക്രമണോത്സുകത ചിലര്‍ക്കൊന്നും അത്രക്ക് ദഹിക്കാറില്ല.

ടീം ഇന്ത്യയുടെ കുന്തമുനയാണ് വിരാട് കൊഹ്‍ലി. പല പ്രതിസന്ധി ഘട്ടത്തിലും ടീമിന് രക്ഷകനായ കൊഹ്‍ലിയുടെ മൈതാനത്തെ ആക്രമണോത്സുകത ചിലര്‍ക്കൊന്നും അത്രക്ക് ദഹിക്കാറില്ല. പുതുതായി എത്തിയ പരിശീലകന്‍ അനില്‍ കുംബ്ലെ ഇക്കാര്യത്തില്‍ കൊഹ്‍ലിയെ ചട്ടം പഠിപ്പിക്കുമോയെന്നായിരുന്നു ഇതുവരെയുള്ള ആരാധകരുടെ സംശയം. എന്നാല്‍ ഇനി ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. കൊഹ്‍ലിയുടെ ആക്രമണോത്സുകതക്ക് കുംബ്ലെയുടെ പൂര്‍ണ പിന്തുണയുണ്ടാകും. മൈതാനത്ത് കളി തന്ത്രങ്ങള്‍ മെനയുമ്പോള്‍ കൊഹ്‍ലിയുടെ ഈ ശൈലിക്ക് കടിഞ്ഞാണിടാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കുംബ്ലെ പറയുന്നു. 'കൊഹ്‍ലിയുടെ ആക്രമണ കേളി ശൈലി താന്‍ ഇഷ്ടപ്പെടുന്നു. പണ്ട് താനും ഈ ശൈലിയുടെ വക്താവായിരുന്നു. അതുകൊണ്ട് തന്നെ ഇതിനെ അടക്കിനിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല' - ബംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കുംബ്ലെയുടെ പ്രസ്താവന. ജൂലൈ ആറിന് ആരംഭിക്കുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തിനു പുറപ്പെടുന്നതിനു മുമ്പായിരുന്നു വാര്‍ത്താസമ്മേളനം. കരീബിയന്‍ മണ്ണില്‍ ഇന്ത്യ നാലു ടെസ്റ്റുകള്‍ കളിക്കും. കുംബ്ലെയുടെ സാന്നിധ്യം ടീം അംഗങ്ങള്‍ക്ക് പ്രത്യേക കരുത്ത് പകരുന്നുണ്ടെന്ന് കൊഹ്‍ലിയും പറഞ്ഞു.

Tags:    

Similar News