റിയോയില്‍ ഇന്ത്യയിന്ന് ആറിനങ്ങളില്‍ മത്സരിക്കും

Update: 2018-01-07 04:54 GMT
Editor : Jaisy
റിയോയില്‍ ഇന്ത്യയിന്ന് ആറിനങ്ങളില്‍ മത്സരിക്കും
Advertising

പുരുഷ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അഭിനവ് ബിന്ദ്രയും ഗഗന്‍ നാരംഗും ഇന്നിറങ്ങും

റിയോ ഒളിമ്പിക്സിന്റെ മൂന്നാം ദിനം ആറ് ഇനങ്ങളിലാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കുന്നത്. പുരുഷ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അഭിനവ് ബിന്ദ്രയും ഗഗന്‍ നാരംഗും ഇന്നിറങ്ങും. അമ്പെയ്ത്തിലും ഹോക്കിയിലും നീന്തലിലും ഇന്ത്യക്ക് മത്സരമുണ്ട്.

ഒളിമ്പിക്സില്‍ ഇന്ത്യയുടെ ഏക വ്യക്തിഗത സ്വര്‍ണ്ണ മെഡലിനുടമയായ അഭിനവ് ബിന്ദ്ര മറ്റൊരു സ്വര്‍ണ്ണം ഉന്നമിട്ടാണ് റിയോയിലെ ഷൂട്ടിങ് റേഞ്ചിലിറങ്ങുന്നത്. ഷൂട്ടിങില്‍ ഇന്ത്യയുടെ മറ്റൊരു പ്രധാന താരമായ ഗഗന്‍ നാരംഗും ഈയിനത്തില്‍ മത്സരിക്കുന്നുണ്ട്. വനിതകളുടെ വ്യക്തിഗത അമ്പെയ്ത്തില്‍ ഇന്ത്യയുടെ ദീപികാ കുമാരിയും ബൊംബെയ്‌ല ദേവിയും ലക്ഷ്മി റാണി മാജിയുമാണ് മത്സരിക്കുന്നത്. ടീമിനത്തില്‍ അമ്പെയ്ത്തിലെ മികച്ച പ്രകടനം വ്യക്തിഗത ഇനത്തിലും ആവര്‍ത്തിക്കാമെന്നുള്ള പ്രതീക്ഷയിലാണിവര്‍. ഹോക്കിയില്‍ പുരുഷ വനിതാ ടീമുകള്‍ ഇന്ന് കളത്തിലിറങ്ങും.

ആദ്യ മത്സരത്തില്‍ അയര്‍ലാന്റിനെ തോല്‍പിച്ച ശ്രീജേഷിന്റെ ടീമും ജപ്പാനെ സനിലയില്‍ തളച്ച വനിതാ ടീമും പ്രതീക്ഷ നല്‍കുന്നുണ്ട്. റാങ്കിങില്‍ അഞ്ചാം സ്ഥാനത്തുള്ള പുരുഷ ടീമിന് മൂന്നാം റാങ്കുകാരായ ബ്രിട്ടണ്‍ ആണ് എതിരാളികള്‍. വനിതാ ടീമിന് ജര്‍മനിയുമായാണ് മത്സരം. നീന്തലില്‍ വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ശിവാനി കതാരിയയും പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഇനത്തില്‍ മലയാളിയായ സജന്‍ പ്രകാശും മത്സരിക്കും. രാത്രി 10 മണിക്കാണ് സജന്‍ പ്രകാശിന്റെ മത്സരം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News