സ്‍പാനിഷ് രാജാക്കന്‍മാരാകാന്‍ റയലും ബാഴ്‍സയും

Update: 2018-01-07 18:09 GMT
Editor : admin
സ്‍പാനിഷ് രാജാക്കന്‍മാരാകാന്‍ റയലും ബാഴ്‍സയും
Advertising

സ്പാനിഷ് ലീഗില്‍ ഒരു മത്സരം ശേഷിക്കെ കിരീടപോരാട്ടം ചിരവൈരികളായ ബാഴ്സലോണയും റയല്‍മാഡ്രിഡും തമ്മില്‍.

സ്പാനിഷ് ലീഗില്‍ ഒരു മത്സരം ശേഷിക്കെ കിരീടപോരാട്ടം ചിരവൈരികളായ ബാഴ്സലോണയും റയല്‍മാഡ്രിഡും തമ്മില്‍. ലവാന്റയോട് തോറ്റതോടെയാണ് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അത്‍ലറ്റികോ മാഡ്രിഡിന് കിരീടസാധ്യത നഷ്ടമായത്. ബാഴ്സലോണ എസ്പാന്യോളിനെ പരാജയപ്പെടുത്തിയപ്പോള്‍ റയല്‍ മാഡ്രിഡ് വലന്‍സിയയെ മറികടന്നു. ലീഗില്‍ ബാഴ്സലോണക്ക് 88ഉം റയല്‍ മാഡ്രിഡിന് 87ഉം പോയിന്റാണുള്ളത്.

ത്രികോണ മത്സരം നടന്നിടത്ത് ഒരു സ്ഥാനാര്‍ഥി പിന്മാറിയതിന്റെ ആശ്വാസം പോലെയാണിപ്പോള്‍ ബാഴ്സലോണക്കും റയല്‍മാഡ്രിഡിനും. ബാഴ്സലോണക്കൊപ്പം ലീഗില്‍ മുന്നില്‍ നിന്നിരുന്ന അത്‌ലറ്റികോ മാഡ്രിഡിന് ലവാന്റെയോട് അടിതെറ്റിയത് മത്സരത്തിന്റെ അവസാന മിനിറ്റില്‍. മത്സരത്തിന്റെ തുടക്കിത്തില്‍ മുന്നിട്ട് നിന്ന ശേഷമാണ് ലീഗിലെ അവസാന സ്ഥാനക്കാരോട് അത്‍ലറ്റികോ തോല്‍വി ഏറ്റുവാങ്ങിയത്.

ലീഗില്‍ മുന്നിലാണെങ്കിലും ജയം അനിവാര്യമായിരുന്ന ബാഴ്സലോണ എതിരില്ലാത്ത അഞ്ച് ഗോളിനാണ് എസ്പാന്യോളിനെ തകര്‍ത്തത്. ലൂയിസ് സുവാരസിന്റെ ഇരട്ടഗോള്‍ ജയത്തിന്റെ കനം കൂട്ടി. ലയണല്‍ മെസി, നെയ്മര്‍, റഫീഞ്ഞ എന്നിവരാണ് ബാഴ്സയുടെ മറ്റ് സ്കോറര്‍മാര്‍.
രണ്ടിനെതിരെ മൂന്ന് ഗോളിനാണ് റയല്‍ മാഡ്രിഡിന്റെ ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളും കരീം ബെന്‍സേമയുടെ ഗോളും റയലിന് കരുത്തായി.

അടുത്ത മത്സരത്തില്‍ ജയിച്ചാല്‍ തുടര്‍ച്ചയായ രണ്ടാം തവണയും ലീഗിലെ ചാമ്പ്യന്‍മാരാകാം. ബാഴ്സ തോല്‍ക്കുകയും അടുത്ത മത്സരം ജയിക്കുകയും ചെയ്താല്‍ മാത്രമാണ് റയല്‍മാഡ്രിഡിന് കീരീട സാധ്യതയുള്ളത്. ഞായറാഴ്ച നടക്കുന്ന മത്സരങ്ങളില്‍ ബാഴ്സ ഗ്രനാഡെയെയും റയല്‍ ഡിപ്പോര്‍ട്ടീവോ ലാ കൊരുണയെയും നേരിടും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News